സിദ്ദീഖ് കാപ്പനും കുടുംബത്തിനുമെതിരെ ഓൺലൈൻ മാധ്യമങ്ങൾ വ്യാജപ്രചരണം നടത്തുന്നെന്ന് പരാതി

കോഴിക്കോട്: സിദ്ദീഖ് കാപ്പനെയും കുടുംബത്തെയും ലക്ഷ്യമിട്ട് ഓൺലൈൻ മാധ്യമങ്ങൾ വ്യാജപ്രചരണം നടത്തുന്നെന്ന് പരാതി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു എന്നതടക്കമുള്ള വ്യാജ പ്രചരണമാണ് നടത്തുന്നത്.

വ്യാജ പ്രചരണങ്ങൾക്കെതിരെ റൈഹാനത്ത് മലപ്പുറം എസ്.പിക്ക് പരാതി നൽകി. നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം.

സിദ്ദീഖ് കാപ്പന്‍റെ ജാമ്യം റദ്ദാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് റൈഹാനത്ത് പ്രതികരിച്ചു. അത്തരം വാക്കുകളൊന്നും തന്നിൽനിന്ന് ഉണ്ടായിട്ടില്ല. ഓൺലൈൻ മീഡിയകളുടെ ഇത്തരം വീഡിയോകളും കമന്‍റുകളും ഏറെ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ടെന്നും റൈഹാനത്ത് പറഞ്ഞു.

Tags:    
News Summary - online media spreading false propaganda against Sidheeq Kappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.