തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഓൺലൈൻ പണം തട്ടിപ്പിൽ നഷ്ടപ്പെട്ട ഭൂരിഭാഗം പണം സൈബർ സെല്ലിെൻറ അടിയന്തര ഇടപെടലിനെതുടർന്ന് തിരികെകിട്ടി.
മുട്ടടയിലെ ഒരു സ്ഥാപന ഉടമയുടെ സഹായിയായ തിരുമല ഇലിപ്പോട് സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് 87,980 രൂപയാണ് തട്ടിയെടുത്തത്. അതിൽ 78980 രൂപ സൈബർ സെല്ലിെൻറ ഇടപെടലിലൂടെ പരാതിക്കാരന് തിരികെ ലഭിച്ചു.
പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരാൾ സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് 10 കിലോ നെയ്മീൻ വേണമെന്ന് പറയുകയും പണം ഓൺലൈനായി നൽകുന്നതിന് കടയുടമയുടെ കാർഡ് നമ്പർ ആവശ്യപ്പെടുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.
വ്യാപാരിക്ക് സ്വന്തം എ.ടി.എം കാർഡ് ഇല്ലാത്തതിനാൽ തനിക്കായി ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഇലിപ്പോട് സ്വദേശിയുടെ ഫോൺ നമ്പർ നൽകി. തുടർന്ന് തട്ടിപ്പ് സംഘം ഇയാളെ ഫോണിൽ ബന്ധപ്പെട്ട് കാർഡ് നമ്പറും മൊബൈൽ ഫോണിൽ വന്ന ഒ.ടി.പി നമ്പറുകളും ചോദിച്ച് മനസ്സിലാക്കിയാണ് പണം തട്ടിയെടുത്തത്.
പണം നഷ്ടപ്പെട്ടതായി അറിഞ്ഞയുടൻതന്നെ സൈബർ സെല്ലിൽ പരാതിപ്പെട്ടതുകൊണ്ടാണ് പണം തിരികെപ്പിടിക്കാൻ കഴിഞ്ഞത്. പരാതിക്കാരെൻറ അക്കൗണ്ടിൽനിന്ന് തട്ടിപ്പ് സംഘം 'മൊബിക് വിക്' വാലറ്റിലേക്ക് മാറ്റിയ 19000 രൂപയിൽ 10000 രൂപയും 'ഫ്ലിപ്കാർട്ട്' അക്കൗണ്ടിലേക്ക് മാറ്റിയ 68980 രൂപ മുഴുവനായും തിരിച്ചുപിടിക്കാൻ സാധിച്ചു.
ഈ തുക പരാതിക്കാരെൻറ അക്കൗണ്ടിലേക്ക് റീ ഫണ്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. തട്ടിപ്പ് സംഘത്തെ കണ്ടെത്തുന്നതിന് സൈബർ സെൽ മുഖേന കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
ഇത്തരത്തിൽ പണം കൈമാറാനെന്ന വ്യജേന കാർഡ് നമ്പറും ഒ.റ്റി.പി നമ്പറും മനസ്സിലാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണം. എന്തെങ്കിലും കാരണവശാൽ ആർക്കെങ്കിലും കാർഡിൽനിന്ന് പണം നഷ്ടപ്പെട്ടാൽ എത്രയും വേഗം തിരുവനന്തപുരം സിറ്റി സൈബർ സെല്ലിെൻറ 9497975998 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
കൂടാതെ മിലിട്ടറി ഉദ്യോഗസ്ഥനെന്ന പേരിൽ വാഹനങ്ങൾ വില്ക്കാനുണ്ടെന്നുള്ളതരത്തിൽ പ്രചരിക്കുന്ന പരസ്യങ്ങളുടെ പിന്നിലും തട്ടിപ്പ് സംഘങ്ങളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളിൽ വീഴാതെ പൊതുജനം ശ്രദ്ധപുലർത്തണമെന്നും സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.