തിരുവനന്തപുരം: മദ്യശാലകൾ തുറക്കുേമ്പാൾ വിൽപനക്കായി ഒാൺലൈൻ ക്യൂ സംവിധാനം ഏർപ്പെടുത്താൻ ബിവ്റേജസ് കോർപറേഷൻ. തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഇത്തരം സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം.
പൊലീസിെൻറയും സ്റ്റാർട്ട് അപ് കമ്പനികളുടെയും സഹായത്തോടെയായിരിക്കും ഒാൺലൈൻ ക്യൂ നടപ്പിലാക്കുക. അതിനായി ഇവരോട് സഹായം തേടിയതായും ബിവ്റേജസ് കോർപറേഷൻ അധികൃതർ അറിയിച്ചു.
തിരക്ക് നിയന്ത്രിക്കാൻ പല വഴികളും ആലോചിക്കുന്നുണ്ടെന്നും അതിനാലൊന്നാണ് ഒാൺലൈൻ സംവിധാനമെന്നും ബെവ്കോ എം.ഡി സ്പർജൻ കുമാർ പറഞ്ഞു. സർക്കാരിെൻറ നിർദേശം അനുസരിച്ചായിരിക്കും അന്തിമതീരുമാനം.
വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതുവഴി ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചന. കൂടാതെ സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കായി എസ്.എം.എസ് സംവിധാനവും ഏർെപ്പടുത്തും. സമയങ്ങൾ മുൻകൂട്ടി ഇതുവഴി നിശ്ചയിച്ച് നൽകും.
ടോക്കണിലെ ക്യൂആർ കോഡ് ബിവ്റേജസ് ഷോപ്പുകളിൽ സ്കാൻ ചെയ്ത ശേഷം മദ്യം നൽകും. നിശ്ചിത അളവ് മദ്യം മാത്രമേ ലഭിക്കൂ. കൂടാതെ മൊബൈൽ നമ്പർ രജിസ്ട്രേഷൻ വഴി അടുത്ത ഷോപ്പുകളും തിരക്ക് കുറഞ്ഞ ഷോപ്പുകളും തെരഞ്ഞെടുക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.