മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ ഇതുവരെ വീട് ലഭിച്ചത് എട്ടുപേർക്ക് മാത്രം. കുറ്റിയാർവാലിയിൽ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റുള്ളവർ.
മുരുകേശ്,കറുപ്പായി,മാലയമ്മാൾ,ലക്ഷ്മി, സരസ്വതി, മുരുകൻ,ഗണേശൻ,പളനിയമ്മാൾ. അർഹരായ മറ്റുള്ളവർക്കും ഉടൻ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. അതേസമയം സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനി നൽകാനുള്ളത് 17 പേർക്ക്. കാണാതായ നാലുപേർ ഉൾപ്പെടെയാണിത്.
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. കാണാതായ നാലു പേരുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ബാക്കിയുള്ളവരുടെ അനന്തരാവകാശികൾ സംബന്ധിച്ച തർക്കവുമാണ് ധനസഹായം വിതരണം ചെയ്യാൻ തടസ്സമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.