രാഹുൽ ഗാന്ധിയോട്​ നന്ദിയുണ്ട്​, ഏൽപിച്ച ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കും -ഉമ്മൻ ചാണ്ടി

കോട്ടയം: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ഏൽപിച്ച പുതിയ ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന്​ മുൻ മുഖ്യമന്ത്രി​ ഉമ്മൻ ചാണ്ടി. ആന്ധ്രപ്രദേശി​​​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്​ സംബന്ധിച്ച്​ പുതുപ്പള്ളിയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഏൽപിച്ച ദൗത്യത്തോട്​ 100 ശതമാനം നീതിപുലർത്തും. പക്ഷേ, സ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്​ട്രീയത്തിൽനിന്ന്​ വിട്ടുനിൽക്കില്ല. 

കഴിഞ്ഞ നിയമസഭ​ തെരഞ്ഞെടുപ്പ്​ പരാജയത്തെത്തുടർന്ന്​ പാർട്ടിയുടെ ഒരുസ്ഥാനവും കേരളത്തിൽ ഏറ്റെടുക്കില്ലെന്ന്​ പ്രഖ്യാപിച്ചിരുന്നു. അത്​ കോൺഗ്രസ്​ കേന്ദ്ര നേതൃത്വത്തി​​​െൻറ അറിവോടെയായിരുന്നു. ചുമതല ഏൽപിച്ചത്​ വിവാദമാക്കേണ്ട കാര്യമില്ല. രാഹുൽ ഗാന്ധി​േയാട്​ നന്ദിയുണ്ട്​. സംസ്ഥാന രാഷ്​ട്രീയത്തിൽ സജീവമായിതന്നെയുണ്ടാകും. തീരുമാനത്തിൽ ആർക്കും അസംതൃപ്​തിയില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്​ തലേന്നുള്ള തീരുമാനത്തിൽ അസ്വഭാവികതയില്ല. പാർല​െമൻറ്​ തെരഞ്ഞെടുപ്പിന്​ മ​ുന്നോടിയായി കോൺഗ്രസിനെ എല്ലാ മേഖലയിലും ശക്തിപ്പെടുത്താനുള്ള രാഹുൽ ഗാന്ധിയുടെ പദ്ധതിയുടെ ഭാഗമായാണ്​ പുതിയ തീരുമാനം. 

രാജ്യത്ത്​ കോൺഗ്രസ്​ നേതൃത്വത്തിൽ മതേതര ജനാധിപത്യ ശക്തികൾ ​െഎക്യത്തോടെ പ്രവർത്തിക്കേണ്ട നിർണായക വർഷമാണ്​. പല കാര്യങ്ങളും ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക്​ വിളിപ്പിച്ചിരുന്നു. കെ.പി.സി.സി പ്രസിഡൻറിനെ മാറ്റുന്നതടക്കം ചർച്ച ചെയ്​തെങ്കിലും തീരുമാനമെടുത്തിട്ടില്ല. തന്നെ ശക്തമായി വിമർശിക്കുന്നവരടക്കം കേരളത്തിൽനിന്ന്​ പോകുന്നതിൽ ദുഃഖം രേഖപ്പെടുത്തുന്നത്​ കാണു​േമ്പാൾ വിശ്വസിക്കാനാവുന്നില്ല. പല സൃഹുത്തുക്കളും ഫോൺ ചെയ്​തും ദുഃഖം രേഖപ്പെടുത്തി. കോൺഗ്രസിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയുള്ള പ്രവർത്തനം സാധ്യമല്ല.

അതേസമയം, ഉൗർജസ്വലരായ യുവാക്കൾക്ക്​ പ്രാമുഖ്യവും ​പ്രോത്സാഹനവും നൽകണം. കേരളത്തിന്​​ പുറ​ത്ത്​​ രണ്ടുതവണ മാത്രമാണ്​ ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടി വന്നത്​.​ അത് രണ്ടും ആന്ധ്രപ്രദേശിലായിരുന്നു. 1988ൽ രാജീവ്​ ഗാന്ധി വരൾച്ച ദുരിത്വാശ്വാസ പ്രവർത്തനം വിപുലപ്പെടുത്താൻ നിയോഗിച്ചതാണ്​ ആദ്യത്തേത്​. പിന്നീട്​​ 1989ൽ തെലുങ്കാനയിലെ അഞ്ച്​ ജില്ലകളിൽ തെരഞ്ഞെടുപ്പ്​ നിരീക്ഷകനായും ചുമതലപ്പെടുത്തി.

കെ.എസ്​.യുവിലും യൂത്ത്​ കോൺഗ്രസിലും ഒൗദ്യോഗിക പദവികൾ വഹിച്ചിട്ടു​െണ്ടങ്കിലും 48 വർഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എൽ.എയാണ്. ചെങ്ങന്നൂർ തെര​െഞ്ഞടുപ്പിൽ കെ.പി.സി.സി പ്രസിഡൻറിനൊപ്പം പ്രവർത്തിച്ചു.​ യു.ഡി.എഫിന്​ കൂട്ടായ നേതൃത്വമാണുള്ളത്​. കഴിഞ്ഞ യു.ഡി.എഫ്​ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കിയത്​ എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ്​. യു.ഡി.എഫി​​​െൻറ താൽപര്യം ഫലപ്രദമായി നടപ്പാക്കാൻ കൂട്ടായ നേതൃത്വത്തിന്​ കഴി​െഞ്ഞന്നും അദ്ദേഹം പറഞ്ഞു.
 

പ​ുതുപ്പള്ളിക്കാരുടെ ‘കുഞ്ഞൂഞ്ഞ്​’ ഇനി ദേശീയ രാഷ്​ട്രീയത്തി​ൽ
​കോട്ടയം: പുതുപ്പള്ളിയുടെ സ്വന്തം ‘കുഞ്ഞൂഞ്ഞ്​’ ഇനി ദേശീയ രാഷ്​ട്രീയത്തി​​​െൻറ ഭാഗം​. കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറി​​​െൻറ കാലത്ത്​ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും സോളാർ വിവാദവും പുതുപ്പള്ളിയുടെ ജനകീയ നേതാവിനെ ബാധിച്ചിട്ടില്ലെന്നതാണ്​ ചരിത്രം. എക്കാലത്തും ജനങ്ങളിൽ വിശ്വാസമർപ്പിച്ച കോൺഗ്രസ്​ നേതാവാണ്​ ഉമ്മൻ ചാണ്ടി. നേതാക്കൾ ജനങ്ങളിൽനിന്ന്​ അകലം പാലിക്കാൻ ശ്രമിക്കു​േമ്പാൾ തുടർച്ചയായ ആൾക്കൂട്ടം, തിരക്കുകൾ, യാത്രകൾ എന്നിവയെല്ലാം ഒത്തുചേർന്നാണ്​​​ ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞായി മാറുന്നത്​. ആഡ്രപ്രദേശി​​​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറിയായി ചുമതലപ്പെടുത്തിയെന്ന വാർത്ത ഞായറാഴ്​ച ഉച്ചയോടെയാണ്​ എത്തിയത്​. അപ്പോഴും നേതാവ്​ ഞായറാഴ്​ച തിരക്കിലായിരുന്നു. പതിവുപോലെ പുതുപ്പള്ളി സ​​െൻറ്​ ജോർജ്​ ഒാർത്തഡോക്​സ്​ പള്ളിയിൽ കുർബാനയിൽ പങ്കുചേർന്നശേഷം​ മണ്ഡലത്തിലെ ചില പരിപാടികൾക്കൊപ്പം കല്യാണവീടുകളിലും മരണവീടും സന്ദർശിച്ചു. 

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായാണ്​ ജനിച്ചത്​. പുതുപ്പള്ളി സ​​െൻറ്​ ജോർജ്​ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ് എന്നിവിടങ്ങളിൽ  വിദ്യാഭ്യാസം. എറണാകുളം ലോ കോളജിൽനിന്ന് നിയമ ബിരുദവും സമ്പാദിച്ചു. 17ാം വയസ്സിലാണ്​ പൊതുപ്രവർത്തനത്തിനിറങ്ങിയത്​. കെ.എസ്​.യു കോട്ടയം ജില്ല സെക്രട്ടറി (1962-1963), കെ.എസ്​.യു ജനറൽ സെക്രട്ടറി (1965), കെ.എസ്​.യു സംസ്ഥാന പ്രസിഡൻറ്​ (1967), യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ (1969) എന്നീ നിലകളിൽ പ്രവർത്തിച്ചു. 1970 മുതൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്​ത്​​ തുടർച്ചയായി 11 തവണ എം.എൽ.എയായി. 2004-2006, 2011-2016 കാലഘട്ടത്തില്‍ മുഖ്യമന്ത്രി. തൊഴില്‍മന്ത്രി (1977-78), ആഭ്യന്തരമന്ത്രി (1982), ധനമന്ത്രി (1991-94), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ പദവികളും വഹിച്ചു. ഭാര്യ: മറിയാമ്മ. മക്കൾ: മറിയ, അച്ചു, ചാണ്ടി ഉമ്മൻ. 

ഇടതുചേരിയിൽനിന്ന്​ ഉമ്മൻ ചാണ്ടിയെ ഉപയോഗിച്ച് ഐക്യജനാധിപത്യ മുന്നണി പിടിച്ചുവാങ്ങിയ മണ്ഡലമാണ് പുതുപ്പള്ളി. പിന്നീട്​ മറ്റാർക്കും ഇവിടേക്ക്​ എത്തിനോക്കാനായിട്ടില്ല. പുതുപ്പള്ളിക്കാർ യു.ഡി.എഫിനെയല്ല, ഉമ്മൻ ചാണ്ടിയെ വിജയിപ്പിക്കുകയായിരുന്നുവെന്ന്​ പറയാം. 1957ലും 60ലും പി.സി. ചെറിയാനിലൂടെ പുതുപ്പള്ളി നിലനിർത്തിയ കോൺഗ്രസ​ിനെ 65ലും 67ലും നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം കൈയൊഴിഞ്ഞിരുന്നു. സി.പി.എമ്മിലെ ഇ.എം. ജോർജായിരുന്നു വിജയി. 70ൽ ഹാട്രിക്കിന് ശ്രമിച്ച ഇ.എം. ജോർജിനെ നേരിടാൻ കോൺഗ്രസ്​ കളത്തിലിറക്കിയ ഉമ്മൻ ചാണ്ടി പിന്നീട്​​ 48 വർഷമായി മണ്ഡലം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. 70ലെ കന്നിയങ്കത്തിലെ ഭൂരിപക്ഷം 7,288 വോട്ടായിരുന്നുവെങ്കിൽ 2016ൽ എസ്​.എഫ്​.​െഎ സംസ്ഥാന പ്രസിഡൻറ്​ ജെയ്​ക്​ സി. തോമസ്​ എതിരാളിയായി എത്തിയപ്പോൾ ഭൂരിപക്ഷം 27,092 ആയിരുന്നു.
 

ഉമ്മൻ ചാണ്ടി ദേശീയതലത്തിൽ കോൺഗ്രസിന്​ പുതിയ ഉണർവ്​ നൽകും -വി.എം. സുധീരൻ
തിരുവനന്തപുരം: ജനസേവന രംഗത്ത് ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഉമ്മൻ ചാണ്ടിയെ പോലൊരു സമുന്നതനായ നേതാവി​​​െൻറ സജീവ സാന്നിധ്യവും നേതൃത്വവും ദേശീയതലത്തിൽ കോൺഗ്രസിന് പുതിയ ഉണർവ് നൽകുമെന്ന്​ കെ.പി.സി.സി മുൻ പ്രസിഡൻറ്​ വി.എം. സുധീരൻ. ജനാധിപത്യ മതേതര മുന്നേറ്റത്തിന് കളമൊരുക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന ഉചിതമായ നടപടിയാണിതെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം കേരളത്തിന് ലഭിച്ച അംഗീകാരം -ചെന്നിത്തല
ചെങ്ങന്നൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിപദത്തില്‍ എത്തിയത് കേരളത്തിന് ലഭിച്ച അംഗീകാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘകാലം ഉന്നതപദവികള്‍ അലങ്കരിച്ച ഉമ്മൻ ചാണ്ടിയെ ജനറല്‍ സെക്രട്ടറി ആക്കിയതിലൂടെ എ.ഐ.സി.സി കൂടുതല്‍ കര്‍മനിരതമാക്കാനും ശക്തിപ്പെടുത്താനുമാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത്. ഈ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടിക്കുതന്നെ കരുത്തും അഭിമാനവും നൽകുന്നതാണ്​. അതേസമയം, കേരളത്തില്‍ നിര്‍ണായകമായ എല്ലാ അവസരങ്ങളിലും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

Tags:    
News Summary - Oommen Chandy on AICC General Secretary-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.