ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും രാഷ്​ട്രീയകാലം കഴിഞ്ഞു -പി.സി. ജോർജ്

കോട്ടയം: കോൺഗ്രസിലെ പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന്​ ജനപക്ഷം നേതാവ്​ പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു​. ഇപ്പോഴത്തെ പൊട്ടിത്തെറി ഉടൻ അവസാനിക്കും. പുതിയ ഭാരവാഹികൾ കോൺഗ്രസ് പാരമ്പര്യം ഉള്ളവരാണ്​. കെ.സി. വേണുഗോപാലിനെതിരായ വിമർശനം കുശുമ്പു കൊണ്ടാണ്​.

ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്​ട്രീയപ്രവർത്തനകാലം കഴിഞ്ഞു. ഒരുവട്ടം കൂടി താൻ മത്സര രംഗത്തുണ്ടാകും. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ല. യു.ഡി.എഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തി​െൻറ എല്ലാ കമ്മിറ്റികളുടെയും അഭിപ്രായം- പി.സി. ജോർജ് പറഞ്ഞു.

Tags:    
News Summary - Oommen Chandy and Chennithala Politics is over - PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.