സോളാർ കേസ്​: ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ വിധി ഇന്ന്​

ബംഗളൂരു: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നൽകിയ ഹരജിയില്‍ ഇന്ന് വിധിയുണ്ടായേക്കും. ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആൻറ് സെഷന്‍സ് കോടതിയാണ് വിധി പറയുക. 

നാനൂറ് കോടിയുടെ സോളാര്‍ പദ്ധതിക്കായി ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവെന്ന പേരില്‍ എറണാകുളം സ്വദേശി ആന്‍ഡ്രൂസും മറ്റ് നാല് പേരും പണം തട്ടിയെന്നായിരുന്നു കേസ്. ഇതിൽ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

സൗരോർജ്ജ പദ്ധതി വാഗ്ദാനം ചെയ്ത് 1.35 രൂപ വാങ്ങിയെന്ന വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയടക്കം ആറ് പേര്‍ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ പിഴ നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബർ 24ന് വിചാരണ കോടതി  ഉത്തരവിട്ടിരുന്നു. 

ഇൗ കേസിൽ ഏകപക്ഷീയമായ വിധിയാണുണ്ടായതെന്ന്ചൂണ്ടിക്കാട്ടിയാണ് ഉമ്മൻചാണ്ടി അഡീഷണല്‍ സിറ്റി സിവില്‍ ആൻറ് സെഷന്‍സ് കോടതിയിൽ ഹരജി നൽകിയത്. ഇതിൽ എതിർ കക്ഷിയായ വ്യവസായി എം.കെ കുരുവിളയുടെയും വാദം മാർച്ച് 22ന് പൂർത്തിയായതിനെ തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിയത്.   


 

Tags:    
News Summary - oommen chandy court verdict today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.