ചെറുതോണി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടു. മഴുവടി ഉമ്മൻ ചാണ്ടി കോളനിക്ക് ഊരുമൂപ്പൻ സ്ഥാനാർഥി. മന്നാൻ സമുദായ സംഘടനയുടെ സംസ്ഥാന പ്രസിഡൻറ് ഊരുമൂപ്പൻ സുകുമാരനാണ് ഉമ്മൻ ചാണ്ടി ഇടപെട്ട് സ്ഥാനാർഥിത്വം ലഭിച്ചത്.
ആദ്യമായിട്ടാണ് ഒരു ആദിവാസി മൂപ്പൻ സ്ഥാനാർഥിയാകുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാർഡാണ് ഉമ്മൻ ചാണ്ടി കോളനിയെന്ന് അറിയപ്പെടുന്ന മഴുവടി കോളനി. ഇവിടുത്തെ ഇപ്പോഴത്തെ മൂപ്പനാണ് സുകുമാരൻ കുന്നുംപുറത്ത്.
85 കുടുംബങ്ങളും 247 വോട്ടർമാരും കോളനിയിലുണ്ട്. മന്നാൻ സമുദായത്തിെൻറ രാജാവായ കോഴിമല രാമൻ രാജമന്നാെൻറ പിന്തുണയും സുകുമാരനുണ്ട്. വർഷങ്ങൾക്കു മുമ്പ് മണിയാറംകുടി പെരുങ്കാലയിൽനിന്ന് മഴുവടിയിലേക്ക് കുടിയേറിയതാണ് സുകുമാരെൻറ അച്ഛൻ പഞ്ചമണിയും അമ്മ പൊന്നമ്മയും.
കാടിെൻറ മക്കളായ തങ്ങൾക്ക് അർഹിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വന്തം സമുദായത്തിൽനിന്നുതന്നെ സ്ഥാനാർഥി വേണമെന്ന അഭിപ്രായമുണ്ടായത്. തുടർന്ന് മൂപ്പൻ ഉമ്മൻ ചാണ്ടിയെ നേരിട്ടുകണ്ട് ആവശ്യമുന്നയിച്ചു. ഉമ്മൻ ചാണ്ടി പാർട്ടി ജില്ല നേതൃത്വവുമായി ബന്ധപ്പെട്ട് മൂപ്പന് സീറ്റ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.