തിരുവനന്തപുരം: ബാർ കോഴയിൽ കെ.എം. മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സമരം നടത്തിയതെന്ന് എൽ.ഡി.എഫ് കൺവീനർ ഏറ്റുപറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിെൻറ കുടുംബത്തോടും ജനങ്ങളോടും ക്ഷമപറയാൻ സി.പി.എം തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
മാണി കോഴയിടപാട് നടത്തിയിട്ടില്ലെന്ന ബോധ്യമുണ്ടായിരുെന്നന്നും തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തിെൻറ വീട്ടിൽ നോെട്ടണ്ണൽ യന്ത്രമുണ്ടെന്ന് ആക്ഷേപം ഉയർത്തിയതെന്നുമാണ് ഇടതുമുന്നണി കൺവീനർ ഇപ്പോൾ പറയുന്നത്. ആരോപണം മാണിയെ കുടുക്കാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.
എന്തായാലും എൽ.ഡി.എഫ് കൺവീനറുടെ ഏറ്റുപറച്ചിൽ മാണിക്ക് മരണാനന്തര ബഹുമതിയാണ്. ഇത് കുറച്ചുകൂടി നേരത്തെയായിരുെന്നങ്കിൽ അദ്ദേഹത്തിന് സമാധാനത്തോടെ മരിക്കാനും കഴിയുമായിരുന്നു. നിയമസഭാംഗത്വത്തിൽ 50 വർഷം പൂർത്തീകരിച്ചതിന് യു.ഡി.എഫ് ഒരുക്കിയ അനുമോദന സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ഉമ്മൻ ചാണ്ടി. കെ.എം. മാണി കുറ്റം ചെയ്തിട്ടില്ലെന്ന് പൂർണമായും വിശ്വസിക്കുന്നു. അദ്ദേഹത്തിെൻറയും കെ.പി. വിശ്വനാഥെൻറയും രാജി സ്വീകരിച്ചതാണ് 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ വേദനിപ്പിച്ച രണ്ട് കാര്യങ്ങളെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.