സി.പി.ഐ പറയുന്നത്​ ജനം ആഗ്രഹിക്കുന്ന കാര്യങ്ങൾ- ഉമ്മൻ ചാണ്ടി

കോട്ടയം: സി.പി.ഐ പറയുന്നത്​ കേരളത്തിലെ ജനം ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റം ഒഴിപ്പിക്കുന്നതടക്കം വിഷയത്തിൽ സി.പി.​െഎ വ്യത്യസ്​ത നിലപാടാണ്​ സ്വീകരിച്ചിട്ടുള്ളത്​. പഴയ നല്ലനാളുകൾ​ ജനം  മറന്നിട്ടില്ല. സി.പി.എം-സി.പി.​െഎ  തർക്കത്തെത്തുടർന്ന്​ സർക്കാറിൽ ​ഏകോപനം ഇല്ലാതായെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

യു.ഡി.എഫിൽനിന്ന് ഒരു കക്ഷിയും പുറത്തുപോകില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയനാൾ മുതൽ ഓരോ കക്ഷിയും പുറത്തുപോകുമെന്നാണ്​ ഇക്കൂട്ടർ പറഞ്ഞത്​. ഇടതുമുന്നണി വിപുലീകരണത്തിന്​ ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണൻ  സ്വന്തം ക്യാമ്പ് ഭദ്രമാക്കിയശേഷം മറ്റുള്ളവരെക്കുറിച്ച്​ പറയണം. കെ.എം. മാണിയെയും കേരള കോൺഗ്രസിനെയും യു.ഡി.എഫ് പറഞ്ഞുവിട്ടതല്ല. കേരള കോൺഗ്രസ്​ മുന്നണിയിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാൽ, സ്വന്തമായി തീരുമാനമെടുത്ത മാണിയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാകില്ല. തിരികെ യു.ഡി.എഫിലേക്ക്​ വരണമെങ്കിൽ ആദ്യം തീരുമാനമെടുക്കേണ്ടത്​ അദ്ദേഹമാണ്. തുടർന്ന്​ യു.ഡി.എഫ് യുക്തമായ തീരുമാനമെടുക്കും. മുന്നണിയിൽനിന്ന്​ ആരുമാറിയാലും ആനുപാതിക കുറവുണ്ടാകും. ദേശീയതലത്തിൽ​ കോൺഗ്രസ്​ ശക്തിപ്പെടണമെന്ന്​ ജനം ആഗ്രഹിക്കുന്നു. ​തോൽവി ശക്തിക്ഷയമായി കാണുന്നില്ല. പരാജയകാരണം കണ്ടെത്തി തിരുത്തി ജനങ്ങൾക്കൊപ്പം പ്രവൃത്തിക്കുന്നതാണ്​ കോൺഗ്രസി​​​െൻറ ശൈലിയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - oommen chandy praised CPI kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.