വിടവാങ്ങിയത് കേരളത്തിന്‍റെ മനഃസാക്ഷി; സുഗതകുമാരിയെ അനുസ്മരിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്‍റെ മനഃസാക്ഷിയാണ് വിടപറഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളെയും ജീവജാലങ്ങളെയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെ നയിച്ചത്.

മാനവരാശിയുടെ നിലനില്‍പ്പ് പ്രകൃതി സംരക്ഷണത്തിലൂടെയാണെന്ന് ടീച്ചര്‍ നിരന്തരം ഓര്‍മിപ്പിച്ചു. ഗാന്ധിയന്‍ പാരമ്പര്യത്തിലൂന്നിയ നിര്‍മലമായ ജീവിതത്തില്‍ ദുഃഖിതര്‍ക്കും പീഡിതര്‍ക്കും സ്ഥാനം നല്കി.

ആ ദര്‍ശനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനുള്ള ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. മഹാകവയിത്രി യുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമമെന്നും ഉമ്മൻചാണ്ടി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. 

Tags:    
News Summary - Oommen Chandy Remember Poet Sugathakumari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.