തിരുവനന്തപുരം: സോളാർ കേസ് സി.ബി.ഐക്ക് വിട്ട നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് ഉമ്മൻചാണ്ടി. അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള തീരുമാനം സർക്കാരിനു തന്നെ തിരിച്ചടിയാകും. അഞ്ചുവർഷത്തോളം ഭരണത്തിലിരുന്നിട്ടും സോളാർ വിഷയത്തിൽ ഒന്നു ചെയ്യാതിരുന്ന സർക്കാർ ഇപ്പോൾ നടത്തുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. സർക്കാറിന്‍റെ നിഷ്ക്രയത്വവും കഴിവില്ലായ്മയുമാണ്ത് ഇത് തെളിയിക്കുന്നത്.
അഞ്ച് വർഷം കേസിൽ തുടർനടപടികളൊന്നും എടുക്കാൻ സാധിക്കാത്തതിന്റെ ജാള്യത മറക്കാനാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടി പുതിയ തീരുമാനം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ല. ഇത് കേരളമാണ്. സി.ബി.ഐയെ പേടിയില്ലെന്നും എന്തും നേരിടാൻ തയ്യാറാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.