പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി .യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിമാര്‍ഗത്തിലൂടെയാണ് സമരങ്ങള്‍ മുന്നോട്ടുപോകേണ്ടത്. റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനത്തെ ബുദ്ധിമുട്ടിക്കുകയാണ്. ഒരു മാസത്തിലേറെയായി റേഷന്‍ വിതരണം മുടങ്ങിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടാനാണ് സര്‍ക്കാറിനു താല്‍പര്യം. നോട്ട് പ്രതിസന്ധി കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച ദുരന്തമാണ്. സ്വതന്ത്ര ഇന്ത്യയിലെ സമാനതകളില്ലാത്ത ദുരിതമാണിത്.അദ്ദേഹം തുടര്‍ന്നു.

 രാഷ്ട്രനേതാക്കളെ അപമാനിക്കുന്ന ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റ് ഗാന്ധിജിക്ക് ആവശ്യമില്ളെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാഥുറാം ഗോദ്സേ ഒരു ബുള്ളറ്റുകൊണ്ട് ഗാന്ധിജിയെ കൊലപ്പെടുത്തിയെങ്കില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് ദിവസവും ഗാന്ധിജിയെ കൊലപ്പെടുത്തുകയാണ്. ഗാന്ധിജിയെ ഇകഴ്ത്തി കാണിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.