ഓ​പ​റേ​ഷ​ന്‍ ജം​ഗി​ൾ സ​ഫാ​രി; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന

മാ​ന​ന്ത​വാ​ടി: വ​നം വ​കു​പ്പി​ന്റെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​പ​റേ​ഷ​ന്‍ ജം​ഗി​ൾ സ​ഫാ​രി എ​ന്ന പേ​രി​ൽ വി​ജി​ല​ന്‍സി​ന്റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന.

ഇ​വി​ട​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നും വി​വി​ധ ഫീ​സി​ന​ത്തി​ല്‍ പി​രി​ച്ചെ​ടു​ക്കു​ന്ന തു​ക​യി​ല്‍ വ്യാ​പ​ക വെ​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യും വ​ന​പ​രി​പാ​ല​ന​ത്തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ഡി​വി​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ക്ക് അ​നു​വ​ദി​ക്കു​ന്ന നി​ര്‍മ്മാ​ണ പ​ദ്ധ​തി​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ക്കു​ന്ന​താ​യും ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. വ​നം വി​ക​സ​ന ഏ​ജ​ന്‍സി​ക​ളി​ലും തിര​ഞ്ഞെ​ടു​ത്ത ഇ​ക്കോ വി​ക​സ​ന ക​മ്മ​ിറ്റി​ക​ളി​ലും വ​നം സം​ര​ക്ഷ​ണ സ​മി​തി​ക​ളി​ലു​മ​ട​ക്ക​മാ​യി​രു​ന്നു മി​ന്ന​ൽ പ​രി​ശോ​ധ​ന. സം​സ്ഥാ​ന വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ​യും ന​ട​പ​ടി​ക​ൾ.

സു​ൽ​ത്താ​ൻ ബ​ത്തേ​രി വൈ​ല്‍ഡ് ലൈ​ഫ്, ക​ൽ​പ​റ്റ, മു​ത്ത​ങ്ങ, തോ​ല്‍പ്പെ​ട്ടി, ചെ​മ്പ്ര, മീ​ന്‍മു​ട്ടി, കു​റു​വ, സൂ​ചി​പ്പാ​റ തു​ട​ങ്ങി എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മീ​ന്‍മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ വ​ന സം​ര​ക്ഷ​ണ സ​മി​തി​യി​ല്‍ 2022ല്‍ ​വ​ന വി​ഭ​വ​ങ്ങ​ള്‍ വി​റ്റ വ​ക​യി​ലു​ള്ള 23,307 രൂ​പ ഇ​തു​വ​രെ വ​നം സം​ര​ക്ഷ​ണ സ​മി​തി​യി​ല്‍ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. തോ​ല്‍പ്പെ​ട്ടി ഇ​ക്കോ ​െഡ​വ​ല​പ്‌​മെ​ന്റ് ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വ​ന​സം​ര​ക്ഷ​ണ സ​മി​തി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു ദി​വ​സ​ത്തെ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ പ​ത്തു​മ​ണി​വ​രെ​യു​ള്ള ക​ണ​ക്കി​ല്‍ 13,910 രൂ​പ​യു​ടെ കു​റ​വും ക​ണ്ടെ​ത്തി. മ​റ്റ് ക്ര​മ​ക്കേ​ടു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന​ക​ള്‍ക്ക് ഡി​വൈ.​എ​സ്.​പി​മാ​രാ​യ ഷാ​ജി വ​ര്‍ഗീ​സ്, ച​ന്ദ്ര​ന്‍, ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നേ​തൃ​ത്വം ന​ല്‍കി​യ​ത്.

Tags:    
News Summary - Operation Jungle Safari; Vigilance Inspection at Eco-Tourism Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.