തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസിൽ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എ.ഡി.ജി.പിയും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാം അറിയിച്ചു.
പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുള്ള കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണത്തിന് ഇൻറര്‍പോള്‍ ഉള്‍പ്പെടെ രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പൊലീസ് തേടിയിട്ടുണ്ട്.
നിലവില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും േഫാറന്‍സിക് പരിശോധനക്ക് വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിച്ച് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.