റേഷൻ കാർഡിലെ തെറ്റ് തിരുത്താൻ അവസരം; ‘തെളിമ’ 15 മുതൽ

തിരുവനന്തപുരം: റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതി. തെളിമ എന്ന പേരിലെ പദ്ധതി 15ന് ആരംഭിക്കും. ഡിസംബർ 15 വരെ നീണ്ടുനിൽക്കും.

തെറ്റു തിരുത്തുകയും മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. റേഷൻ കടകൾക്കു മുന്നിലെ ബോക്സിൽ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെ പേര്, ഇനീഷ്യൽ, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ, എൽ.പി.ജി വിവരങ്ങൾ തുടങ്ങിയവയിലെ തെറ്റുകളാണ് തിരുത്തിനൽകുക.

എന്നാൽ, റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയ വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷ നൽകാനാവില്ല. ഇത്തരം അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ, ഗുണനിലവാരം, അളവ് തുടങ്ങിയ പരാതികളും സ്വീകരിക്കും.

Tags:    
News Summary - Opportunity to correct mistake in ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.