'ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ഭയം'; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം, രണ്ടാം ദിവസവും ബഹിഷ്കരണം

തിരുവനന്തപുരം: വിവാദമായ ഡോളർ കടത്ത് കേസ് വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഡോളർ കടത്ത് കേസിലെ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയിൽ മുഖ്യമന്ത്രി മറുപടി പറയണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് ഡോളർ കടത്ത് കേസ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. മുഖ്യമന്ത്രിക്കെതിരെ ബാനർ ഉയർത്തിയ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം മന്ദിരത്തിന് പുറത്ത് കുത്തിയിരുന്നും കവാടത്തിന് പുറത്ത് അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിഷേധിച്ചു.


ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡോളർ കടത്ത് കേസ് സഭയിൽ ഉന്നയിച്ചു. ഡോളർ കടത്ത് കേസിലെ പ്രതികളുടെ മൊഴി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ഭയമെന്നും മൗനം പാലിക്കുന്നത് ശരിയല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.


കേരളത്തിലെ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ വ്യക്തമായ നിലപാട് മുഖ്യമന്ത്രി വിശദീകരിക്കണം. കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന വിഷയങ്ങൾ പരിഗണിക്കാൻ കഴിയില്ലെന്ന നിയമസഭയുടെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്നലെ തന്നെ തീർപ്പാക്കിയ കേസാണെന്നും അതിനാൽ ചർച്ചകൾ നടക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ചോദ്യോത്തരവേളയോട് പ്രതിപക്ഷം സഹകരിക്കണം. സഭയിൽ ബാനർ പ്രദർശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സ്പീക്കർ പറഞ്ഞു. 

Tags:    
News Summary - Opposition against Pinarayi Vijayan in Dollar smuggling Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.