തിരുവനന്തപുരം: അടുത്ത വർഷം 20,000 പട്ടയങ്ങൾ കൂടി നൽകുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേവസ്വം ബോർഡിെൻറ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ ദേവസ്വം ട്രൈബ്യൂണലിന് ബിൽ. റവന്യൂ സേവനങ്ങൾ ഏകോപിപ്പിക്കാൻ സമഗ്ര റവന്യൂ േപാർട്ടൽ നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞു.
മറ്റു പിന്നാക്ക വിഭാഗ-ന്യൂനപക്ഷങ്ങളിലെ അർഹർക്ക് പിന്നാക്ക കോർപേറഷൻ വഴി വായ്പ. 42,000 ഗുണഭോക്താക്കൾക്കായി 700 കോടി. പാലക്കാട്, കൊല്ലം ജില്ലകളിൽ പിന്നാക്ക വിഭാഗ റീജനൽ ഒാഫിസ്.
-ഗോത്ര വിഭാഗത്തിന് തൊഴിൽ ലഭ്യത ഉറപ്പാക്കാൻ വെർച്വൽ ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്. യുവജനങ്ങൾക്ക് നൈപുണ്യ വികസന പദ്ധതി. ഗോത്ര ബന്ധു പദ്ധതിയിൽ പാലക്കാട്, വയനാട് ഒഴികെ ജില്ലകളിലേക്ക് 271 മെൻറർ അധ്യാപകർ കൂടി. 500 സാമൂഹിക പഠന കേന്ദ്രങ്ങളും. കായിക പരിശീലനത്തിന് കാസർകോട് ഏകലവ്യ മോഡൽ െറസിഡൻഷ്യൽ സ്കൂൾ.
-ഡിജിറ്റൽ ഇക്കണോമിയിൽ സഹകാരികളെ സഹായിക്കാൻ പ്ലാറ്റ്േഫാം കോഒാപറേറ്റിവ്സ്. പാലക്കാട് കണ്ണമ്പ്രയിൽ റൈസ് മിൽ. പട്ടിക വിഭാഗ പുനരുജ്ജീവനത്തിന് പുനർജനി പദ്ധതി.
-അംഗപരിമിത രജിസ്ട്രേഷന് സാമൂഹിക നീതി വകുപ്പിൽ കർമപഥം േപാർട്ടൽ. മുതിർന്ന പൗരന്മാർക്ക് പൈതൃകം വെബ് പോർട്ടൽ. മുതിർന്നവർക്ക് ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ െഎ.ടി.@എൽഡർലി പ്രോഗ്രാം
-മുൻ തടവുകാർ, വനിതാ കുറ്റവാളികൾ എന്നിവരുമായി സാമൂഹിക-മാനസിക ഇടപെടലിന് പരിവർത്തനം പദ്ധതി. സ്വന്തം ഭൂമിയുള്ള ട്രാൻസ്െജൻഡറിന് സുകൃതം ഭവന പദ്ധതി. കിരണം എന്ന പേരിൽ ഒാൺലൈൻ പോർട്ടൽ
-ലൈംഗികാതിക്രമം അതിജീവിച്ചവരെ പുനരധിവസിപ്പിക്കാൻ നിർഭയ നയം. െജൻഡർ പാർക്ക് െജൻഡർ ഹബ്ബാക്കും.
-റവന്യൂ രേഖകൾ ഡിജിറ്റൈസ് ചെയ്യൽ, കാര്യക്ഷമ സേവനം എന്നിവക്കു വില്ലേജ് ഇൻഫർമേഷൻ സിസ്റ്റം. പൈലറ്റ് പദ്ധതി തിരുവനന്തപുരം വഞ്ചിയൂരിലും കടുത്തുരുത്തിയിലും.
-ദുരന്തങ്ങൾ നേരിടാൻ സ്പെഷൽ ടാസ്ക് ഫോഴ്സ്. അടുത്ത വർഷം 100 ഫയർ വുമണിനെ നിയമിക്കും. തിരുവനന്തപുരത്തും എറണാകുളത്തും സൈബർ സെക്യൂരിറ്റി സെൻററും വെർച്വൽ പൊലീസ് സ്റ്റേഷനും.
-15 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ. ആലപ്പുഴ, എറണാകുളം റൂറൽ, മലപ്പുറം, കണ്ണൂർ റൂറൽ, തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് ഒാഫിസർമാർക്കായി പുതിയ കെട്ടിടം. കൊല്ലം സിറ്റി, ഇടുക്കി, പത്തനംതിട്ട, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി പുതിയ കൺട്രോൾ റൂം.
-ഹൈകോടതി കേസ് രേഖകൾ ഡിജിറ്റൈസ് ചെയ്യും. മാതൃക കോർട്ട് റൂമുകൾ, ൈഹേകാടതിയിൽ ഇ ഒാഫിസ്, ജുഡീഷ്യൽ ഫയലുകൾക്ക് ബാർകോഡ് ഫയൽ ട്രാക്കിങ്.
-എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ല കോടതി രേഖകളുടെ ഡിജിറ്റൈസേഷൻ, 60 കോടതികളിൽ വിഡിയോ കോൺഫറൻസ്.
-ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ക്വാർേട്ടഴ്സ്.
-പ്രളയവും ഉരുൾപൊട്ടലും രൂക്ഷമായി ബാധിച്ച ഗ്രാമപഞ്ചായത്തുകൾക്ക് ലാൻഡ് യൂസ് ഡിസിഷൻ മോഡലുകൾ. ആനുകാലിക തൊഴിൽ ശക്തി സർവേ.
ലൈഫ് മിഷൻ രണ്ടാംഘട്ടം ഇക്കൊല്ലം
ഭൂരഹിത കുടുംബങ്ങൾക്ക് ബഹുനില ഫ്ലാറ്റ് നിർമിച്ച് നൽകുന്നതിന് ലൈഫ് മിഷൻ രണ്ടാംഘട്ടം ആരംഭിക്കും. നിലവിലെ പട്ടികയിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നൽകും. അനുബന്ധ പട്ടികയിലുള്ള പുതിയ കുടുംബങ്ങളെയും പരിഗണിക്കും. തോട്ടം തൊഴിലാളികൾക്ക് പ്രത്യേക ഭവനപദ്ധതി ഏറ്റെടുക്കും. കൊല്ലം കരീപ്രയിലും പീരുമേട്ടിലും ഭവന ബോർഡ് ഭവന സമുച്ചയം നിർമിക്കും. കൂടാതെ, ഗൃഹശ്രീ ഭവനനിർമാണ പദ്ധതിയും കാഞ്ഞങ്ങാട്, റാന്നി എന്നിവിടങ്ങളിൽ വർക്കിങ് വിമൻസ് ഹോസ്റ്റലുകളും നിർമിക്കും.
വാതിൽപടി റേഷൻ സാധന വിതരണം എല്ലാ ട്രൈബൽ സെറ്റിൽമെൻറുകളിലേക്കും വ്യാപിപ്പിക്കും. സുഭിക്ഷ പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും ഹോട്ടൽ ആരംഭിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ക്രൈം മാപ്പിങ്ങിനുമായി കുടുംബശ്രീ സമഗ്രപദ്ധതി നടപ്പാക്കും.
വിനോദസഞ്ചാര മേഖലക്ക് കൈത്താങ്ങ്
വിനോദസഞ്ചാര മേഖല ജീവനക്കാർക്കായി സഹകരണ ബാങ്കുമായി ചേർന്ന് വായ്പ പലിശ ഇളവ് പദ്ധതി ആലോചിക്കുന്നതായി ഗവർണർ.
•പൊതുഇടങ്ങളിൽ സൗജന്യ ഇൻറർനെറ്റിന് 2000 പബ്ലിക് വൈ-ഫൈ ഹോട്സ്പോട്ട്
•ഇ-ഗവേണൻസിൽ മലയാള ഭാഷയുടെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഗവേഷണകേന്ദ്രം
•സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം
•സി-ഡിറ്റ് ഡിജിറ്റൽ ആർക്കൈവിങ് സെൻറർ സൗകര്യങ്ങൾ വർധിപ്പിക്കും
•വനാതിർത്തികൾ ഡിജിറ്റലൈസ് ചെയ്യും. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് പൈലറ്റ് പ്രോജക്ട്.
12 ലക്ഷം കുടിവെള്ള കണക്ഷൻ
തിരുവനന്തപുരം: ഗ്രാമീണജനതക്ക് കുടിവെള്ളം ഉറപ്പുവരുത്താൻ ജൽ ജീവൻ മിഷൻ (ജെ.ജെ.എം) പദ്ധതി വഴി 12 ലക്ഷം കുടിവെള്ള കണക്ഷൻ .
വിദ്യാർഥികളിൽ കൃഷി താൽപര്യവും സമ്പാദ്യശീലവും വളർത്തുന്നതിന് കാർഷിക സഞ്ചയിക പദ്ധതി. യുവജനങ്ങളും തിരികെയെത്തിയ പ്രവാസികളും ഏറ്റെടുത്ത വായ്പബന്ധിത പദ്ധതികൾക്ക് പദ്ധതി തുകയുടെ ഒരു ഭാഗത്തോടൊപ്പം പലിശ സബ്സിഡിയുമടക്കം സഹായം.
• നാല് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളുടെയും തീരപ്രദേശത്തെ 46 സ്കൂളുകളുടെയും നിലവാരമുയർത്തും. 60 മാർക്കറ്റുകൾ നവീകരിക്കും. മത്സ്യ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഓൺ ബോർഡ് സ്ലറി ഐസ് യൂനിറ്റുകളും ബയോ ടോയ്ലെറ്റുകളും.
• ശബരിമലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പദ്ധതി. എല്ലാ നദീതടങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പും ഒഴുക്ക് പ്രവചനവും സാധ്യമാക്കാൻ പദ്ധതി. പെരിയാറിലും ഭാരതപ്പുഴയിലും മുന്നറിയിപ്പ് സംവിധാനം.
• മൂല്യവർധിത ഉൽപന്നങ്ങൾക്കായി കെ.എം.എം.എല്ലിൽ റിസർച് സെൻറർ.
•ഹെൽത്ത് ഇലക്ട്രോണിക്സിൽ നൂതന ഉൽപന്നങ്ങൾ വികസിപ്പിക്കാൻ കെൽട്രോൺ സഹായത്തോടെ ഗവേഷണ കേന്ദ്രം. കണ്ണൂർ നാടുകാണി കിൻഫ്ര പാർക്കിൽ ആധുനിക ഡിജിറ്റൽ പ്രിൻറിങ് ഡൈയിങ് സെൻറർ.
• ഖാദി വില്ലേജ് ഇൻഡസ്ട്രീസിൽ 1500 പുതിയ യൂനിറ്റ്. 5000 തൊഴിലവസരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.