തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയില്‍ കേരളത്തിെൻറ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെെട്ടന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ മൗനം വെടിയാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സുപ്രീംകോടതി കേരളത്തെ പരിഹസിക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ അന്വേഷിക്കണം. ജനങ്ങളെ സര്‍ക്കാര്‍ നിരന്തരം കബളിപ്പിക്കുന്നു. മേല്‍നോട്ടസമിതി കേരളത്തിെൻറ നേട്ടമായിരുന്നു. സംസ്ഥാനപ്രശ്‌നങ്ങള്‍ അതിൽ കൃത്യമായി ഉന്നയിക്കപ്പെട്ടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
വി.സി നിയമനത്തില്‍ ഗുരുതര ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിനെക്കുറിച്ച് ജനങ്ങളോട് പറയാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ബാധ്യതയുണ്ട്. ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് മന്ത്രി ശ്രമിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിെവക്കണം.
കെ-റെയിൽ പദ്ധതിയിലെ അനാവശ്യ ധിറുതി അഴിമതി കാട്ടാനാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിവരയിടുന്നതാണ് അലോക് കുമാര്‍ വർമയുടെ വെളിപ്പെടുത്തല്‍. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ കേന്ദ്ര അനുമതി ലഭിക്കുകയോ ചെയ്യാത്ത പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കോവിഡിെൻറ മറവില്‍ മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ നടത്തിയ കൊള്ളയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.