തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരഞ്ഞെടുപ്പ് നടന്ന 33 സീറ്റില്‍ 17 സീറ്റ് യു.ഡി.എഫ് നേടിയെന്നും വി.ഡി സതീശന്‍ പറഞ്ഞു. 11 സീറ്റാണ് 17 സീറ്റായി വര്‍ധിപ്പിച്ചത്. അഞ്ച് സീറ്റ് എല്‍.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മേല്‍ക്കോയ്മ നേടിയിട്ടുണ്ട്. 2020 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട വിജയം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടുണ്ട്. 33 സ്ഥലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈയും തരംഗവും യു.ഡി.എഫിനുണ്ടായിട്ടുണ്ട്.

33-ല്‍ 17 സീറ്റ് പിടിച്ചപ്പോള്‍ ഒരു സീറ്റ് ഒരു വോട്ടിനും മറ്റൊരു സീറ്റ് നാല് വോട്ടിനും മൂന്നാമത്തെ സീറ്റ് 30 വോട്ടിനുമാണ് നഷ്ടമായത്. അത്രയും വലിയ വിജയമാണ് ലഭിച്ചത്. എല്ലാ വോട്ടര്‍മാരോടും വി.ഡി സതീശൻ നന്ദി അറിയിച്ചു.

Tags:    
News Summary - Opposition leader says UDF wave in local by-elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.