തിരുവനന്തപുരം: നിയമസഭ കൈയാങ്കളി ക്കേസിൽ വി.ശിവൻകുട്ടിയുടെ രാജിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷ ബഹളത്തോടെയാണ് ചോദ്യോത്തരവേള ആരംഭിച്ചത്.സഭ തടസപ്പെടുത്തരുതെന്ന സ്പീക്കറുടെ ആവശ്യത്തോട് പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അവസരം നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. തുടർന്നാണ് പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അവസരം നൽകിയത്.
വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ തുടരുന്നതെന്നും വി.ഡി സതീശൻ നിയസഭയിൽ പറഞ്ഞു. സുപ്രീം കോടതിയുടെ വിധിക്കെതിരായിട്ടുള്ള പരാമർശമാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയതെന്നും സതീശൻ ആരോപിച്ചു. സുപ്രീം കോടതി വിധിക്കെതിരായി പരമാർശം നടത്താൻ ഒരു പൗരനും അവകാശമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മന്ത്രിയുടെ രാജിയിൽ സർക്കാർ സമീപനം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ കേസിെന നിയമപരമായി നേരിടുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രാജിവെക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള തുടരുകയാണ്.എന്നാൽ പനിയെന്ന് പറഞ്ഞ് ഇന്നും ശിവൻകുട്ടി സഭയിൽ എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.