പൊ​ലീ​സി​നെ​ക്കു​റി​ച്ച 113 ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​നെ​ക്കു​റി​ച്ചു​ള്ള 113 ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കു​ന്നി​ല്ലെ​ന്ന്​ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ആ​രോ​പി​ച്ചു. ഏ​പ്രി​ൽ 25ാം തീ​യ​തി ​ന​ൽ​കി​യ ചോ​ദ്യ​ങ്ങ​ളാ​ണി​തെ​ന്നും ഭ​ര​ണ​പ​ക്ഷ​ത്തും ​പ്ര​തി​പ​ക്ഷ​ത്തു​മു​ള്ള അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​െ​ന്ന​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്​ സ​ഭ​യു​ടെ അ​വ​കാ​ശ​ലം​ഘ​ന​മാ​ണ്. ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കാ​തെ എ​ങ്ങ​നെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. പ്ര​ശ്​​നം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. അ​ന്വേ​ഷി​ച്ച്​ മ​റു​പ​ടി ന​ൽ​കാ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യും വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - oppsition opinion against government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.