തിരുവനന്തപുരം : സേഫ് പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി പട്ടികജാതി-വർഗ വകുപ്പിന്റെ ഉത്തരവ്. പട്ടികവർഗ വിഭാഗങ്ങളുടെ ഭവനപൂർത്തീകരണവും, പുനരുദ്ധാരണവും ലക്ഷ്യമിട്ടാണ് സേഫ് (സുരക്ഷിതമായ താമസസൗകര്യവും സൗകര്യ വർധനയും) പദ്ധതി നടപ്പിലാക്കുന്നതിന് 2022 നവംമ്പർ ഏഴിന് ഉത്തരവായത്.
അതിന്റെ അനുബന്ധത്തിൽ ശുചിമുറി സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡത്തിലാണ് ഭേദഗതി വരുത്തിയത്. ശുചിമുറി സംവിധാനമൊരുക്കുന്നതിനു പരമാവധി 40,000 രൂപ മാത്രമേ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ പാടുള്ളു. സെപ്റ്റിക് ടാങ്ക്, ക്ലോസറ്റ്, ടൈൽ പാകി മേൽക്കൂര കോൺക്രീറ്റ് ചെയ്തു റൂം, ഫ്ലഷ് ടാങ്ക്, വാട്ടർ ടാപ്പ് സൗകര്യങ്ങൾ ഉൾപ്പെട്ടതായിരിക്കണം ടോയ്ലറ്റ് എന്നാണ് ഭേദഗതി.
വനമേഖലയിലും ജല ദൗർലഭ്യം അനുഭവപ്പെടുന്ന ദുർഘട മേഖലയിലും ഫ്ളഷ് ടാങ്ക്, വാട്ടർ ടാപ്പ് സൗകര്യങ്ങൾ തുടങ്ങിയവ നടപ്പിലാക്കുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ട് നേരിടുന്ന പക്ഷം പട്ടികവർഗ ഗുണഭോക്താക്കളുടെ വാസസ്ഥലത്തിന്റെ ഘടനയും, പ്രായോഗികതയും കൂടി കണക്കിലെടുത്ത് ബന്ധപ്പെട്ട ടി.ഇ.ഒ അക്രഡിറ്റഡ് എഞ്ചിനിയർമാർ ഭവന പരിശോധന നടത്തി ഏതൊക്കെ ഘടകങ്ങൾ ഉൾപ്പെടുത്തണമെന്നാണ് തീരുമാനിക്കണമെന്നാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.