തൃശൂർ: വിവരാവകാശ നിയമം അനുശാസിക്കുന്നതിന് വിരുദ്ധമായി അപേക്ഷ കൈകാര്യം ചെയ്ത കേരള കാർഷിക സർവകലാശാല രജിസ്ട്രാർക്കും ഡെപ്യൂട്ടി രജിസ്ട്രാർക്കും (അഡ്മിൻ) വിവരാവകാശ നിയമം സംബന്ധിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവ്. പരിശീലനം സംഘടിപ്പിക്കാൻ സർവകലാശാലക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് (ഐ.എം.ജി) ഡയറക്ടറെ സമീപിക്കാവുന്നതാണെന്നും വിവരാവകാശ കമീഷൻ ഡോ. കെ.എൽ. വിവേകാനന്ദൻ ഉത്തരവിട്ടു. ഉത്തരവിെൻറ പകർപ്പ് തുടർ നടപടികൾക്കായി സർവകലാശാല വൈസ് ചാൻസലർക്ക് അയക്കാനും കമീഷണർ നിർദേശിച്ചു.
താനുമായി ബന്ധപ്പെട്ട ഒരുവിഷയത്തിൽ സർവകലാശാല നടത്തിയ അന്വേഷണത്തിെൻറ വിവരങ്ങൾ ആവശ്യപ്പെട്ടത് നിഷേധിച്ചതിനെ തുടർന്ന് വെള്ളായണി കാർഷിക കോളജിലെ എൻറമോളജി വിഭാഗത്തിലെ ഡോ. കെ.ഡി. പ്രതാപൻ സർവകലാശാലയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറായ ഡെപ്യൂട്ടി രജിസ്ട്രാർക്കും (അഡ്മിൻ) അപ്പീൽ അധികാരിയായ രജിസ്ട്രാർക്കുമെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ ആഗസ്റ്റ് 20ന് സമർപ്പിച്ച അപേക്ഷക്കും പിന്നീട് ഒന്നാം അപ്പീലിനും മറുപടി നൽകാത്തതാണ് വിനയായത്. പരാതിയിൽ ഇടപെട്ട കമീഷൻ കഴിഞ്ഞമാസം അഞ്ചിന് ആവശ്യപ്പെട്ടതുപ്രകാരം 16ന് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു. സർവകലാശാലയുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നാണ് ഇതിൽ പറഞ്ഞത്.
എന്നാൽ, അപ്പീൽ ഹരജിയും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് ഹിയറിങ് നടത്തിയ കമീഷന് സർവകലാശാല വാദം ബോധ്യപ്പെട്ടില്ല. കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോളാണ് അതിെൻറ തേലന്നത്തെ തീയതി വെച്ച് രണ്ടുദിവസം കൂടി കഴിഞ്ഞ് മറുപടി പോസ്റ്റ് ചെയ്തതെന്ന് ട്രാക്കിങ്ങിലൂടെ കമീഷൻ കണ്ടെത്തി. ഹരജിക്കാരൻ ആവശ്യപ്പെട്ട വിവരം വിവരാവകാശ നിയമത്തിലെ വെളുപ്പെടുത്തലിൽനിന്ന് ഒഴിവാക്കൽ പ്രകാരമുള്ള വ്യവസ്ഥയുമായി ബന്ധമില്ലാത്തതാണെന്നും വിലയിരുത്തി. ഡെപ്യൂട്ടി രജിസ്ട്രാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമീഷൻ, കുറ്റകരമായ വീഴ്ച വരുത്തിെയന്നും 15 ദിവസത്തിനകം വിശദീകരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം നൽകാത്ത പക്ഷം നിയമപ്രകാരമുള്ള നടപടി പ്രഖ്യാപിക്കും.
ഹരജിക്കാരൻ ആവശ്യപ്പെട്ട റിപ്പേർട്ടിെൻറ പകർപ്പ് ഏഴുദിവസത്തിനകം നൽകാനും നിർദേശിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറുടെ തീരുമാനത്തെ ന്യായീകരിച്ചത് വീഴ്ചയാണെന്നും ഇതിന് ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നും രജിസ്ട്രാറോടും കമീഷൻ ആവശ്യപ്പെട്ടു.
അതേസമയം, കേരള കാർഷിക സർവകലാശാലയിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിലും കോടതി വ്യവഹാരങ്ങളിലും നിയമപരമായി നീങ്ങാൻ പല ജീവനക്കാർക്കും 'ഉന്നതതല' തടസ്സമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം നീക്കം നടത്തുന്ന ജീവനക്കാരെ വൈസ് ചാൻസലർ അസഹിഷ്ണുതയോടെയാണ് സമീപിക്കുന്നതെന്നും നിയമപരമായ മറുപടികളും വിശദീകരണവും നൽകുന്നത് ൈവസ് ചാൻസലറുടെ ഓഫിസ് തടസ്സപ്പെടുത്താറുണ്ടെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.