ഹജ്ജ് ക്യാമ്പ് പ്രവർത്തനത്തിന് 42 സർക്കാർ ജീവനക്കാരെ നിയമിച്ച് ഉത്തരവ്

തിരുവനന്തപുരം: ഹജ്ജ് തീർഥാടകർക്കായി നെടുമ്പാശേരിയിൽ ആരംഭിക്കുന്ന ഹജ്ജ് ക്യാമ്പിന്‍റെ പ്രവർത്തനങ്ങൾക്കായി 42 സർക്കാർ ജീവനക്കാരെ വർക്ക് അറേഞ്ച്മെന്‍റിൽ നിയമിച്ച് സർക്കാർ ഉത്തരവ്. നിയമിക്കപ്പെട്ടവർ ജൂൺ ഒന്നിന് നെടുമ്പാശേരി സിയാൽ അക്കാദമിയിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പിൽ ജോയിൻ ചെയ്യണം.

തൃശൂർ കേരള പൊലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടറും പൊലീസ് സൂപ്രണ്ടുമായ എസ്. നജീബിനെ ഹജ്ജ് സെൽ ഓഫിസറായും നിയമിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസർ കൂടിയായ മലപ്പുറം കലക്ടർ ഹജ്ജ് സെൽ പ്രവർത്തനത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കണം.

തീർഥാടകരുടെ ജിദ്ദയിലേക്കുള്ള പുറപ്പെടൽ പൂർത്തിയായാൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ മാതൃവകുപ്പുകളിൽ തിരികെ ജോലിക്ക് ഹാജരാകണം. ജൂൺ നാലിനാണ് നെടുമ്പാശേരിയിൽ നിന്നുള്ള ഹജ്ജ് വിമാന സർവിസുകൾ തുടങ്ങുന്നത്.

Tags:    
News Summary - Order to appoint 42 government employees for Hajj camp activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.