തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സർവന്‍റ് റാങ്ക് പട്ടിക നീട്ടാൻ ഉത്തരവ്. സെപ്തംബർ 29 വരെ റാങ്ക് പട്ടിക നീട്ടാനാണ് നിർദേശം.അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് റാങ്ക് പട്ടിക നീട്ടാനുള്ള ഉത്തരവിട്ടത്. റാങ്ക് പട്ടിക നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികളാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
നേരത്തെ എൽ.ജി.എസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ പ്രതിഷേധം സർക്കാറിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന് പട്ടികയിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ആഗസ്റ്റ് നാല് വരെ റാങ്ക് പട്ടിക നീട്ടി സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു.
പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാൻ തയാറായില്ലെന്ന് ആരോപിച്ച് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ രണ്ടാംഘട്ട സമരം തുടങ്ങിയിരുന്നു. അതേസമയം, റാങ്ക് പട്ടിക നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിൽ പ്രതികരണവുമായി പി.എസ്.സി രംഗത്തെത്തി. നിയമവശം പരിശോധിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.