കഴിഞ്ഞ വർഷത്തെ പ്ലസ്​ ടു വിദ്യാർഥികളുടെ ട്യൂഷൻ, സ്​പെഷൽ ഫീസുകൾ ഒഴിവാക്കി ഉത്തരവ്​

തിരുവനന്തപുരം: കോവിഡ്​ വ്യാപനത്തെതുടർന്ന്​ സ്​കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ 2020 -21 വർഷത്തിൽ രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്​ ട്യൂഷൻ, സ്​പെഷൽ ഫീസുകൾ ഒഴിവാക്കി സർക്കാർ ഉത്തരവ്​. ഇതുസംബന്ധിച്ച്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ സർക്കാറി​െൻറ നിർദേശത്തിനായി കത്ത്​ നൽകിയിരുന്നു.

ഇതിനകം കോഴ്​സ്​ പൂർത്തിയാക്കിയ 2020-21 വർഷത്തെ പ്ലസ്​ ടു വിദ്യാർഥികളിൽനിന്ന്​ ഫീസ്​ ഇൗടാക്കുന്നത്​ സംബന്ധിച്ച്​ ആശയക്കുഴപ്പം നിലനിൽക്കുകയായിരുന്നു. പ്രിൻസിപ്പൽമാരുടെ സംഘടന ഉൾപ്പെടെ പ്രശ്​നം സർക്കാറി​െൻറ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും വ്യക്തത വരുത്തിയിരുന്നില്ല. ഇൗ വിദ്യാർഥികൾ സ്​കൂളിൽനിന്ന്​ വിടുതൽ സർട്ടിഫിക്കറ്റ്​ വാങ്ങുന്നതിന്​ മുമ്പ്​ തീരുമാനമെടുക്കണമെന്നും ആവശ്യമുയർന്നിരുന്നു. ഭാവിയിൽ ഫീസ്​ വാങ്ങണമെന്ന്​ സർക്കാർ നിർദേശിച്ചാൽ ഉത്തരവാദിത്തം തങ്ങളുടെ തലയിലാകുമെന്ന്​ പ്രിൻസിപ്പൽമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സ്​കൂൾ തുറന്ന്​ ​െറഗുലർ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 2020 -21ലെ പ്ലസ്​ ടു വിദ്യാർഥികളിൽ ട്യൂഷൻ, സ്​പെഷൽ ഫീസുകൾ ഇൗടാക്കേണ്ടതില്ലെന്ന തീരുമാനം നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്​ടർ നിർദേശം നൽകുകയും ചെയ്​തിട്ടുണ്ട്​. ട്യൂഷൻ ഫീസ്​ പിരിച്ച്​ ജനറൽ അക്കൗണ്ടിലും സ്​പെഷൽ ഫീസ്​ പിരിച്ച്​ പി.ഡി അക്കൗണ്ടിലും ട്രഷറിയിലാണ്​ അടയ്​ക്കേണ്ടത്​. അതേസമയം, 70 ശതമാനത്തിലധികം സ്​കൂളുകളിലും വിദ്യാർഥികളിൽനിന്ന്​ ഫീസ്​ പിരിച്ചതായാണ്​ വിവരം.

ഇതിൽ ഭൂരിഭാഗം സ്​കൂളുകളും തുക അക്കൗണ്ടിൽ അടയ്​ക്കുകയും ചെയ്​തിട്ടുണ്ട്​. സർക്കാറി​െൻറ ജനറൽ അക്കൗണ്ടിൽ അടച്ച തുക തിരിച്ചെടുക്കാൻ കഴിയില്ല. പി.ഡി അക്കൗണ്ടുകളിൽ അടച്ച തുക പ്രിൻസിപ്പൽമാർക്ക്​ പിൻവലിച്ച്​ കുട്ടികൾക്ക്​ തിരികെ നൽകാം. സയൻസ്​ വിദ്യാർഥികളിൽനിന്ന്​ പിരിക്കുന്ന 530 രൂപയിൽ 325 രൂപ ജനറൽ അക്കൗണ്ടിലേക്കും 205 രൂപ പി.ഡി അക്കൗണ്ടിലേക്കുമാണ്​ അടയ്​ക്കുന്നത്​. ഹ്യുമാനിറ്റീസ്​ വിദ്യാർഥികളിൽനിന്ന്​ ഇൗടാക്കുന്ന 355 രൂപയിൽ 150 രൂപ ജനറൽ അക്കൗണ്ടിലേക്കും 205 രൂപ പി.ഡി അക്കൗണ്ടി​േലക്കും കോമേഴ്​സ്​ വിദ്യാർഥികളിൽനിന്നുള്ള 455 രൂപയിൽ 250 രൂപ ജനറൽ അക്കൗണ്ടിലേക്കും 205 രൂപ പി.ഡി അക്കൗണ്ടിലേക്കുമാണ്​ പ്രിൻസിപ്പൽമാർ ഒടുക്കേണ്ടത്​.

ഫീസ്​ ഒഴിവാക്കിയ സാഹചര്യത്തിൽ ഭൂരിപക്ഷം സ്​കൂളുകളും പിരിച്ച തുക എന്ത്​ ചെയ്യണമെന്ന്​ സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല

Tags:    
News Summary - Order waiving the tuition and special fees of last year's Plus Two students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.