കോഴിക്കോട്: ഉപയോഗിച്ച് പഴകിയ വസ്ത്രം ഓൺലൈൻ വഴി വിൽപ്പന നടത്തിയതായി പരാതി. അത്തോളി സ്വദേശി റാഹിനക്കാണ് പഴയ വസ്തു ലഭിച്ചത്. ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആത്രേയയിലൂടെ ഷർട്ടും സാൽവാർ കമ്മീസുമാണ് റാഹിന വാങ്ങിയത്. 799 രൂപയുടെ ഉൽപ്പന്നങ്ങളായിരുന്നു ഇവ.
ഇ-കാർട്ട് വഴി കഴിഞ്ഞ ദിവസം ഇവ വീട്ടിലെത്തി. എന്നാൽ, കൊറിയർ തുറന്ന് നോക്കിയപ്പോൾ ഉപയോഗിച്ച് പിന്നിയ ഷർട്ടും കീറിയ സാൽവാറുമാണ് ലഭിച്ചതെന്ന് റാഹിന പറഞ്ഞു.
സൈറ്റിൽ മടക്കി നൽകാനുള്ള ഓപ്ഷനില്ല. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് ഉൽപ്പന്നം അയച്ചതെന്നാണ് പാക്കറ്റിലുള്ള വിവരം. പാക്കറ്റിലെ നമ്പറിൽ വിളിച്ചിട്ട് നമ്പർ നിലവിലില്ലെന്നാണ് പറയുന്നതെന്നും റാഹിന പറഞ്ഞു.
ചെറിയ വിലക്ക് നല്ല വസ്ത്രം എന്ന് കരുതിയാണ് വാങ്ങിയതെന്നു പറഞ്ഞ റാഹിന നഷ്ടമായ പണം എങ്ങനെ തിരിച്ച് കിട്ടുമെന്ന് അറിയാത്ത അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.