തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെയും ഹര്‍ത്താലുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമ ായി സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടാൽ അഞ്ചുവര്‍ഷം വരെ ശിക്ഷയായ തടവും പിഴയ ും വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്ഫോടക വസ്തുക്ക ളോ തീയോ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവോ അല്ലെങ്കി ല്‍ 10വര്‍ഷം വരെ തടവും പിഴയുമോ ശിക്ഷിക്കും. ഇതു സംബന്ധിച്ച് ഒാർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്തു. ഗവർണർ അംഗീകാരം നൽകുന്ന മുറക്ക് പ്രാബല്യത്തിൽ വരും.
ഹർത്താലിൽ സ്വകാര്യ സ്വത്തുക്കൾ വ്യാപകമായി നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും ശക്തമായ കേന്ദ്രനിയമം നിലവിലുണ്ട്. എന്നാല്‍, സ്വകാര്യമുതലുകള്‍ നശിപ്പിക്കുന്നത് തടയാനുള്ള നിയമവ്യവസ്ഥകള്‍ ഫലപ്രദമല്ല എന്നതുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രോസിക്യൂഷൻ ഭാഗം കേട്ട ശേഷം മാത്രമേ ജാമ്യം അനുവദിക്കാന്‍ പാടുള്ളൂ.
സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടത്തിെൻറ പകുതി തുക ബാങ്ക് ഗാരൻറി നല്കിയാലോ കോടതിയില്‍ പണം കെട്ടിവെച്ചാലോ മാത്രമേ ജാമ്യം ലഭിക്കൂ. സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥെൻറ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും നഷ്ടം കോടതി കണക്കാക്കുക. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം പൂർണമായി കെട്ടിെവച്ചാൽ മാത്രമേ ജാമ്യം കിട്ടുകയുള്ളൂ. കുറ്റം തെളിഞ്ഞാല്‍ അതു ചെയ്തവരിൽനിന്നും സ്വത്തുക്കള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നഷ്ടം റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കാം. പൊതുമുതൽ നശിപ്പിക്കുന്നത് തടയാനുള്ള കേന്ദ്ര നിയമത്തിന് സമാനമായ വ്യവസ്ഥകളാണ് ഓർഡിനൻസിലുള്ളത്.
സ്വകാര്യ സ്വത്ത് നശിപ്പിക്കൽ തടയൽ ഒാർഡിനൻസ് (കേരള പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപര്‍ട്ടി ആൻഡ് പേമെൻറ് ഓഫ് കോമ്പന്‍സേഷന്‍) എന്നാണ് ഇതിെൻറ പേര്. രാഷ്ട്രീയ-സാമൂഹിക-മത സംഘടനകളും മറ്റ് ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വര്‍ഗീയ സംഘര്‍ഷം, ഹര്‍ത്താല്‍, ബന്ദ്, പ്രകടനം, റോഡുപരോധം മുതലായവയുടെ ഭാഗമായി സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുന്നത് ഇതിെൻറ പരിധിയിൽ വരും.
ഹർത്താലുമായി ബന്ധപ്പെട്ട് നിയമനിർമാണ കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് കോടതി പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ഹർത്താൽ ജനാധിപത്യപരമായ പ്രതിഷേധത്തിെൻറ അവസാന രൂപമാണ്. ആഴ്ചയിൽ രണ്ടും മൂന്നും ഹർത്താൽ പ്രഖ്യാപിക്കുേമ്പാൾ അതു പരിഹാസ്യമാകുന്ന നില വന്നു. ഇത്തരം ഹർത്താലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാട് സമൂഹം പ്രകടിപ്പിച്ചു. അതുതന്നെയാണ് സർക്കാർ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.