തിരുവനന്തപുരം: സ്വയംഭരണ കോളജുകളുടെ അക്കാദമിക നിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുതിയ ഒാർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്വയംഭരണ കോളജിനായി നാല് അക്കാദമിക് കമ്മിറ്റികൾ വരും. അക്കാദമിക നിലവാരം വിലയിരുത്താൻ ഇേൻറണൽ ക്വാളിറ്റി അഷുറൻസ് സെൽ, അതിനു കീഴിൽ അക്കാദമിക വിദഗ്ധ സമിതി, സ്വയംഭരണ കോളജിന് അപേക്ഷിക്കുന്ന കോളജിെൻറ യോഗ്യത പരിശോധിക്കാൻ വിദഗ്ധ സമിതി, അഡ്മിഷനും ഫീസും സംബന്ധിച്ച പരാതി പരിഹരിക്കാൻ കമ്മിറ്റി എന്നിവ രൂപവത്കരിക്കണം. ആൻറി റാഗിങ് കമ്മിറ്റിയും വനിതകളുടെ പരാതികൾ പരിഹരിക്കാൻ സ്ത്രീപീഡനം തടയുന്നതിനുവേണ്ടിയുള്ള കമ്മിറ്റിയും സ്വയംഭരണ കോളജിൽ രൂപവത്കരിക്കണമെന്നും ഒാർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നു.
ഭേദദഗതി പ്രകാരം വർഷത്തിൽ ഏത് സമയത്തും ഏതൊരു കോളജിനും സ്വയംഭരണ പദവിക്ക് അപേക്ഷ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സർവകലാശാലക്ക് സമർപ്പിക്കാം. അപേക്ഷ കിട്ടി ഏഴു ദിവസത്തിനകം സിൻഡിക്കേറ്റ് വിദഗ്ധ സമിതിയെ ഏൽപിക്കണം. വൈസ് ചാൻസലർക്ക് സമിതി റിപ്പോർട്ട് നൽകണം. വി.സി യു.ജി.സിക്ക് അപേക്ഷ കൈമാറണം. അപേക്ഷ നിരസിക്കാനാണ് വൈസ് ചാൻസലർ തീരുമാനിക്കുന്നതെങ്കിൽ അത് യു.ജി.സിയെയും സർക്കാറിനെയും ബന്ധപ്പെട്ട കോളജിനെയും അറിയിക്കണം. നിരസിക്കപ്പെട്ട അപേക്ഷ ഒരു വർഷം കഴിഞ്ഞ് വീണ്ടും സമർപ്പിക്കാൻ കോളജിന് അവകാശമുണ്ടാകും.
സ്വയംഭരണ പദവി അപേക്ഷകൾ പരിശോധിക്കാനും പുതിയ പ്രോഗ്രാമുകൾ തുടങ്ങാനും നിലവിലെ പ്രോഗ്രാമുകളുടെ കരിക്കുലം മാറ്റാനും പ്രോ-വൈസ് ചാൻസലർ അധ്യക്ഷനായ വിദഗ്ധ സമിതി രൂപവത്കരിക്കണം. സമിതി സമയബന്ധിതമായി അപേക്ഷ പരിശോധിച്ച് ശിപാർശ നൽകണം. ഗേവണിങ് ബോഡിയിൽ സർക്കാറിെൻറയും ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറയും സർവകലാശാലയുടെയും പ്രതിനിധികളും കോളജ് യൂനിയൻ ചെയർമാനുമുണ്ടാകും. കോളജിെൻറ ബോർഡ് ഒാഫ് സ്റ്റഡീസിൽ സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന പ്രതിനിധിയും സ്വയംഭരണ കോളജ് നിശ്ചയിക്കുന്ന അക്കാദമിക വിദഗ്ധരുമുണ്ടാകും. തയാറാക്കുന്ന സിലബസും കരിക്കുലവും സർവകലാശാലയുടെ സമാന കോഴ്സുകൾക്ക് നിശ്ചയിച്ച അക്കാദമിക തത്ത്വങ്ങൾ പാലിക്കണം. വിദ്യാർഥി പരാതി പരിഹാര സമിതിയിൽ കോളജ് പ്രിൻസിപ്പലും കോളജ് യൂനിയൻ ചെയർമാനും പി.ടി.എയിലെ ഒരാംഗവുമുണ്ടാകണം. പരാതി ലഭിച്ചാൽ 14 ദിവസത്തിനകം പരിഹരിക്കണം. സമിതി തീരുമാനത്തിനെതിെര വിദ്യാർഥിക്ക് വൈസ് ചാൻസലർക്ക് അപ്പീൽ നൽകാം. അതിൽ 60 ദിവസത്തിനകം വി.സി തീരുമാനമെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.