പാലക്കാട്: സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ലാതെ സംസ്ഥാന സർക്കാർ. സ്വകാര്യ ആശുപത്രികളിലെ അവയവമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷക്ക് സർക്കാർ ഏജൻസിയിൽനിന്ന് ലഭിച്ച മറുപടി.
ഇത്തരം ശസ്ത്രക്രിയകൾ സർക്കാർ നിരീക്ഷിക്കാത്തത് വഴിവിട്ട സാമ്പത്തിക ഇടപാടുകൾക്കും ചൂഷണത്തിനും ഇടയാക്കുന്നെന്ന ആരോപണം നിലനിൽക്കെയാണിത്. അവയവമാറ്റ ശസ്ത്രക്രിയക്ക് സർക്കാർ ഏകീകൃത ഫീസ് നിശ്ചയിക്കാത്തതും വൻകിട ആശുപത്രികൾക്ക് രോഗികളെ കൊള്ളയടിക്കാൻ വഴിയൊരുക്കുന്നു.
സർക്കാർ മെഡിക്കൽ കോളജുകളിൽ 2010നും 2018നുമിടയിൽ നടന്ന 875 അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ 870ഉം വൃക്ക മാറ്റിവെക്കലായിരുന്നു. ഇതിെൻറ ഇരട്ടിയോളം രോഗികൾ സ്വകാര്യ മേഖലയെയും ആശ്രയിച്ചു. സംസ്ഥാനത്ത് 52 സ്വകാര്യ ആശുപത്രികൾക്കാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ അനുവാദമുള്ളത്.
സർക്കാർ ആശുപത്രികളിൽ രണ്ട് ലക്ഷത്തിൽ താഴെ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രികളിൽ മൂന്നുമുതൽ 12 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കാവെട്ട 30 ലക്ഷം വരെ ഇൗടാക്കുന്നു. കോടികള്‍ ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സർക്കാർ മേഖലയിലെ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയ യൂനിറ്റ് തുടങ്ങിയിരുന്നെങ്കിലും പിന്നീട് അപാകത ചൂണ്ടിക്കാണിച്ച് അടച്ചുപൂട്ടി.
തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം സർക്കാർ മെഡിക്കൽ കോളജുകളിലാണ് സർക്കാർതലത്തിൽ അവയവമാറ്റ ശസ്ത്രക്രിയ സംവിധാനമുള്ളത്. 2010 ജനുവരി ഒന്നുമുതൽ 2018 ഡിസംബർ 31 വരെ തിരുവനന്തപുരത്ത് -293, ആലപ്പുഴ -12, കോഴിക്കോട് -432, കോട്ടയം -138 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. സർക്കാർ ആശുപത്രികളിെല കാലതാമസമടക്കം പ്രശ്നങ്ങൾ കാരണം സ്വകാര്യ ആശുപത്രികളിലെത്തുന്ന േരാഗികൾ വൻ സാമ്പത്തിക ചൂഷണത്തിനാണ് ഇരയാകുകയാണ്.
ചൂഷണം അവസാനിപ്പിക്കാൻ അവയവമാറ്റ ശസ്ത്രക്രിയക്ക് പൊതുനിരക്ക് പട്ടിക നിശ്ചയിക്കണമെന്ന് െഎ.എം.എ എറണാകുളം പ്രസിഡൻറ് ഡോ. ജുനൈദ് റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.