വൃക്കകളും കരളും നൽകി; സൂരജ്​ ഇനി മരിക്കാത്ത ഒാർമ

തി​രു​വ​ന​ന്ത​പു​രം: ക​ര​ളും വൃ​ക്ക​ക​ളും ദാ​നം ചെ​യ്ത് സൂ​ര​ജ് യാ​ത്ര​യാ​യി. വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ക​ണ്ണൂ​ര്‍ പി​ണ​റാ​യി എ​രി​വെ​ട്ടി കു​റ്റി​യ​ന്‍ ബ​സാ​റി​ല്‍ വ​ ണ്ണാ​​​െൻറ​വി​ള വീ​ട്ടി​ല്‍ ര​ത്‌​നാ​ക​ര​​​െൻറ​യും സാ​വി​ത്രി​യു​ടെ​യും മ​ക​നാ​യ സൂ​ര​ജി​​​െൻറ (25) മ​സ്തി​ഷ്ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് ത​യാ​റാ​യ​ത്.

ക​ഴി​ഞ്ഞ ക്രി​സ്മ​സ് രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ കൂ​ത്തു​പ​റ​മ്പി​ന് സ​മീ​പം ആ​റാം മൈ​ലി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സൂ​ര​ജി​​​െൻറ ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ ത​ല​ശ്ശേ​രി ഇ​ന്ദി​ര​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലും കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ചു. പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ ഡി.​വൈ.​എ​ഫ്‌.​ഐ​യു​ടെ സ​ജീ​വ പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്ന സൂ​ര​ജി​​​െൻറ അ​വ​യ​വ​ങ്ങ​ൾ ദാ​നം ന​ല്‍കാ​ന്‍ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് സൂ​ര​ജി​​​െൻറ ര​ണ്ട് വൃ​ക്ക​ക​ളും ക​ര​ളും ദാ​നം ന​ല്‍കി. സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​യാ​യ മൃ​ത​സ​ഞ്​​ജീ​വ​നി​യാ​ണ് അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്. ഈ ​വ​ര്‍ഷ​ത്തെ എ​ട്ടാ​മ​ത്തെ അ​വ​യ​വ​ദാ​ന​മാ​ണ് ഇ​ത്. ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ. ശൈ​ല​ജ​യു​ടെ ഓ​ഫി​സി​​​െൻറ നേ​തൃ​ത്വ​ത്തി​ല്‍, സം​സ്ഥാ​ന അ​വ​യ​വ​ദാ​ന സ്‌​പെ​ഷ​ൽ ഓ​ഫി​സ​ര്‍ ഡോ. ​എം.​കെ. വി​ജ​യ​കു​മാ​ര്‍, സ്‌​റ്റേ​റ്റ് ക​ണ്‍വീ​ന​റും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ലു​മാ​യ ഡോ. ​തോ​മ​സ് മാ​ത്യു, നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​നോ​ബി​ൾ ഗ്രേ​ഷ്യ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച​ത്. സൂ​ര​ജി​​​െൻറ സ​ഹോ​ദ​ര​ന്‍: സു​ധീ​ഷ്

Tags:    
News Summary - organ donation sooraj -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.