അവയവക്കടത്ത്: മധുവിന്‍റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം

നെടുമ്പാശ്ശേരി: അവയവക്കടത്തുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന മുഖ്യപ്രതി മധുവിന്‍റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും തുടർന്ന് ഹാജരാകുകയും ചെയ്തില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് കോടതിയിൽ അപേക്ഷ നൽകും.

രണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇത് വഴി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തിയാലേ എൻ.ഐ.എ കേസ് ഏറ്റെടുക്കാനിടയുള്ളൂ. മധുവിനെതിരായ കേസ് വിവരം വിശദമായി എംബസി വഴി ഇറാൻ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കും. അതിനുശേഷം, ഇറാനിൽ തങ്ങുന്ന മധുവിനെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെടും. അവയവദാനം നടത്തിയിട്ടുള്ളവരിലേറെ​േപ്പരും ഹൈദരാബാദ് സ്വദേശികളാണ്. ഇവരിൽ പത്തോളം പേർ മൊഴി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. ഇവരുടെ മൊഴിയെടുക്കാൻ പൊലീസ് ഹൈദരാബാദിലേക്ക് പോകും.

Tags:    
News Summary - Organ Trafficking: Investigation into Madhu's Assets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.