വിഭാഗീയത സൃഷ്ടിക്കാനുള്ള സംഘടിത നീക്കങ്ങളെ പ്രതിരോധിക്കും -വെള്ളാപ്പള്ളി നടേശൻ

കൊ​ല്ലം: കേ​ര​ള സ​മൂ​ഹ​ത്തി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കാ​നു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ സം​ഘ​ടി​ത ശ്ര​മ​ങ്ങ​ളെ ന​വോ​ത്ഥാ​ന മൂ​ല്യ സം​ര​ക്ഷ​ണ​സ​മി​തി പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ജി​ല്ല ക​ൺ​വീ​ന​ർ​മാ​രു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ മാ​ന​വി​ക ബോ​ധ​ങ്ങ​ളെ​യു​മി​ല്ലാ​താ​ക്കി അ​വ​ന​വ​നി​ലേ​ക്ക് മാ​ത്രം ഒ​തു​ങ്ങാ​ൻ സ​മൂ​ഹ​ത്തെ​യാ​കെ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ചി​ല​ർ. മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ അ​ക​ല​ത്തി​ന്‍റെ അ​ദൃ​ശ്യ​മാ​യ മ​തി​ൽ തീ​ർ​ക്കു​ക​യാ​ണ്. ഇ​തി​നി​യും തു​ട​രാ​ൻ അ​നു​വ​ദി​ച്ചാ​ൽ ന​വോ​ത്ഥാ​ന കേ​ര​ള​ത്തി​ന്‍റെ ഗ​തി​യാ​കെ മാ​റും. വി​ഭാ​ഗീ​യ​ത​ക​ളെ​യി​ല്ലാ​താ​ക്കി കൂ​ട്ടാ​യ്മ​യു​ടെ സാ​മൂ​ഹി​ക​ബോ​ധ​ത്തെ രൂ​പ​പ്പെ​ടു​ത്താ​ൻ യു​വാ​ക്ക​ളി​ലേ​ക്കും വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കും സ​മി​തി ക​ട​ന്നു​ചെ​ല്ലു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് കൊ​ല്ലം ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക യോ​ഗ​ത്തോ​ടെ സ​മി​തി​യു​ടെ ജി​ല്ല​ത​ല യോ​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ആ​റി​ന് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, എ​ട്ടി​ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ഒ​മ്പ​തി​ന് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, 10ന് ​വ​യ​നാ​ട്, 11ന് ​ഇ​ടു​ക്കി, 12ന് ​കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, 15ന് ​തൃ​ശൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​ങ്ങ​നെ പ്ര​വ​ർ​ത്ത​ക യോ​ഗം ന​ട​ത്തും.

17ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ യോ​ഗ​ത്തോ​ടെ ജി​ല്ല പ്ര​വ​ർ​ത്ത​ക യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ക യോ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കും. സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​സോ​മ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​രാ​മ​ഭ​ദ്ര​ൻ, എ​സ്. പ്ര​ഹ്ലാ​ദ​ൻ, കെ. ​ര​വി​കു​മാ​ർ, ടി.​പി. കു​ഞ്ഞു​മോ​ൻ, പി.​കെ. സ​ജീ​വ്, പി.​ഒ. സു​രേ​ന്ദ്ര​ൻ, ജ​യ​കൃ​ഷ്ണ​ൻ മേ​പ്പി​ള്ളി, ഐ​സ​ക് വ​ർ​ഗീ​സ്, എം. ​ബ​ഷീ​ർ, കെ.​കെ. ബാ​ല​കൃ​ഷ്‌​ണ​ൻ ന​മ്പ്യാ​ർ, എം.​വി. മാ​ധ​വ​ൻ സം​സാ​രി​ച്ചു.

Tags:    
News Summary - Organized movements to create sectarianism will be resisted - Vellapally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.