കോട്ടയം: മെത്രാന്മാർക്കും വൈദികർക്കും പെരുമാറ്റച്ചട്ടവുമായി ഒാർത്തഡോക്സ് സഭ. സ്ത്രീകളും കുട്ടികളുമായി പരിധിവിട്ട സംസാരം, ഇടപെടൽ എന്നിവ വിലക്കുന്നതാകും പെരുമാറ്റച്ചട്ടം. ഇതിെൻറ കരടിന് രൂപംനൽകാൻ മെത്രപ്പോലീത്തമാരായ സഖറിയാസ് മാർ നിക്കോളവാസ്, മാത്യൂസ് മാർ സേവെറിയോസ് എന്നിവരെ കോട്ടയം ദേവലോകം അരമനയിൽ നടക്കുന്ന സുന്നഹദോസ് ചുമതലപ്പെടുത്തി. അടുത്തദിവസം ഇവർ രൂപരേഖ അവതരിപ്പിക്കും. ചർച്ചക്കുശേഷം ഇതിന് അംഗീകാരം നൽകാനാണ് ധാരണ.സഭയിലെ വൈദികർ പീഡനക്കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. പെരുമാറ്റച്ചട്ടം ഉടൻ പ്രാബല്യത്തിൽ െകാണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം, യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ഉൾപ്പെട്ട വൈദികർക്ക് വിലക്ക് ഏർെപ്പടുത്തുന്ന കാര്യത്തിൽ യോഗം അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് വിവരം.
ഭദ്രാസനതലങ്ങളിൽ നടക്കുന്ന അന്വേഷണങ്ങളിൽ ഇവർ കുറ്റക്കാരെന്ന് കണ്ടാൽ കടുത്ത നടപടികളിലേക്ക് പോയാൽ മതിയെന്നാണ് ധാരണ. അതുവരെ സസ്പെൻഷൻ തുടരും. സഭ അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടാൽ വിലക്കും. അതേസമയം, നിരപരാധികളാെണങ്കിൽ സംരക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിലെ ബിഷപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും യോഗം വിയിരുത്തി. ഇതിൽ കൂടുതൽ നടപടി വേണ്ടെന്നും തീരുമാനിച്ചു.
സെപ്റ്റംബർ 11ന് ഇൗജിപ്ത്തിലെ കൈറോയിൽ നടക്കുന്ന ഒാറിയൻറൽ ഒാർത്തഡോക്സ് പാർത്രിയാർക്കീസ് ബാവമാരുടെ യോഗത്തിലേക്കുള്ള ക്ഷണവും ചർച്ചയായി. യാക്കോബായ സഭ ആദ്യം സുപ്രിംകോടതി വിധി അംഗീകരിക്കണമെന്ന നിലപാട് ഇവർക്ക് മുന്നിൽ വെക്കണമെന്നാവശ്യം യോഗത്തിൽ ഉയർന്നു. കാതോലിക്ക ബാവ ഇതിൽ പെങ്കടുക്കേണ്ടതില്ലെന്നാണ് പൊതുവികാരം. അന്തിമ തീരുമാനം അടുത്തദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിലാകും ഉണ്ടാവുക. ശനിയാഴ്ച യോഗം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.