മലങ്കര ഓർത്തഡോക്‌സ് സഭയുടെ നേതൃത്വത്തിൽ കോട്ടയത്ത്​ നടത്തിയ മാർത്തോമൻ പൈതൃക സംഗമത്തിന്‍റെ ഉദ്​ഘാടനച്ചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും സംഭാഷണത്തിൽ. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള സമീപം

ചർച്ച്​ ബില്ല്​ അംഗീകരിക്കരുതെന്ന് ഗവർണറോട്​ കാതോലിക്ക ബാവ; നി​യ​മം​ പാ​ലി​ക്കു​മെ​ന്ന്​ ഗവർണറുടെ ഉറപ്പ്

കോ​ട്ട​യം: ച​ർ​ച്ച് ബി​ൽ കൊ​ണ്ടു​വ​ന്ന് സ​ഭ സ്വാ​ത​ന്ത്ര്യ​വും ത​നി​മ​യും ന​ഷ്ട​പ്പെ​ടു​ത്താ​മെ​ന്ന്​ വി​ചാ​രി​ക്കു​ന്ന​വ​ർ മൂ​ഢ​സ്വ​ർ​ഗ​ത്തി​ലാ​ണെ​ന്ന്​ ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ. സ​മാ​ധാ​ന​ച​ർ​ച്ച​ക​ൾ​ക്ക്​ സ​ഭ ത​യാ​റാ​ണ്. എ​ന്നാ​ൽ, സ​ഭ​യു​ടെ അ​സ്ഥി​വാ​രം തോ​ണ്ടു​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക്​ കൂ​ട്ടു​നി​ൽ​ക്കി​​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​യ​ത്ത് ന​ട​ന്ന മാ​ർ​ത്തോ​മ പൈ​തൃ​ക സം​ഗ​മ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്ക​ബാ​വ. സു​പ്രീം​കോ​ട​തി വി​ധി​ക്കു​മേ​ൽ സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​ന്നാ​ൽ (ച​ർ​ച്ച് ബി​ൽ) അം​ഗീ​ക​രി​ക്ക​രു​തെ​ന്നും കേ​ര​ള ഗ​വ​ർ​ണ​റോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

മ​ന്ത്രി​മാ​രാ​യ വി.​എ​ൻ. വാ​സ​വ​നും വീ​ണ ജോ​ർ​ജും വേ​ദി​യി​ലി​രി​ക്കെ​യാ​യി​രു​ന്നു, സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ക​നാ​യ ഗ​വ​ർ​ണ​റോ​ടു​ള്ള കാ​തോ​ലി​ക്ക ബാ​വ​യു​ടെ അ​ഭ്യ​ർ​ഥ​ന.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​ങ്ക​ര​സ​ഭ​ക്ക്​ കീ​ഴി​ലെ 1662 പ​ള്ളി​ക​ളും 1934ലെ ​ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് ഭ​രി​ക്ക​പ്പെ​ട​ണം. ഈ ​വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. 145 വ​ർ​ഷം മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി നി​യ​മ​യു​ദ്ധം ന​ട​ത്തി​യ​വ​രാ​ണ് വി​ശ്വാ​സി​ക​ൾ. ഇ​തി​ൽ വെ​ള്ളം​ചേ​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ബാ​വ പ​റ​ഞ്ഞു.

പ​രി​ശു​ദ്ധ ചേ​ർ​ത്ത് അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ ഒ​രു സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന് മാ​ത്ര​മാ​ണ് അ​ധി​കാ​രം. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ്. അ​ങ്ങ​നെ കേ​ര​ള​ത്തി​ൽ ഒ​രാ​ൾ മാ​ത്ര​മേ​യു​ള്ളൂ. മ​റ്റാ​ർ​ക്കും അ​തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും കാ​തോ​ലി​ക്ക ബാ​വ പ​റ​ഞ്ഞു.

നിയമം പാലിക്കുമെന്ന്​ ഗവർണർ

കോ​ട്ട​യം: ഭ​ര​ണ​ഘ​ട​ന​യെ മ​റി​ക​ട​ക്കാ​ന്‍ ആ​ര്‍ക്കും ക​ഴി​യി​ല്ലെ​ന്ന് ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. നി​യ​മം അ​നു​സ​രി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ബാ​ധ്യ​ത​യു​​ണ്ട്.

നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും അ​നു​സ​രി​ക്കാ​നും അ​ത​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കാ​നും ഗ​വ​ര്‍ണ​റാ​യ ത​നി​ക്ക് പോ​ലും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​വ​ര്‍ക്ക് ഇ​തി​ൽ​കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. നി​യ​മം​ പാ​ലി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ​യു​ടെ ​മാ​ര്‍ത്തോ​മ​ന്‍ പൈ​തൃ​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. ച​ര്‍ച്ച് ബി​ല്ലി​ന്​ അം​ഗീ​കാ​രം ന​ൽ​ക​രു​തെ​ന്ന്​ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ മാ​ത്യൂ​സ് ത്രി​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ ഗ​വ​ര്‍ണ​റോ​ട്​ ആ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​ന്​ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം.

ഭാ​ര​തീ​യ ദ​ര്‍ശ​ന​മു​ള്‍ക്കൊ​ണ്ടു​കൊ​ണ്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്രൈ​സ്ത​വ സ​മൂ​ഹ​മാ​ണ് മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പ​റ​ഞ്ഞു. സം​ഘ​ര്‍ഷ​മ​ല്ല, സ​മ​ന്വ​യ​മാ​ണ് വേ​ണ്ട​തെ​ന്ന് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഗോ​വ ഗ​വ​ര്‍ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​ഞ്ഞു.


Tags:    
News Summary - Orthodox church Catholic Bava seeks Governor's intervention in Church Bill; Governor's assurance that he will follow the law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.