കോട്ടയം: മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സ്വതന്ത്രപള്ളിയാണെന്നും 1934ലെ ഭരണഘടന ബാധകമല്ലെന്നും കോട്ടയം അഡീഷനൽ മുന്‍സിഫ് കോടതി ഉത്തരവ്. മണർകാട് പള്ളി മലങ്കര സഭയുെട ഭാഗമല്ല. സ്വന്തം ഭരണഘടനയനുസരിച്ചാണ് പള്ളിയുടെ പ്രവർത്തനമെന്നും വിധിച്ച കോടതി, ഓർത്തഡോക്സ് സഭാംഗങ്ങൾ നൽകിയ ഹരജി തള്ളി. കൂദാശകൾ നിർവഹിക്കാനോ ഭരണം നടത്താനോ 1934ലെ ഭരണഘടനയനുസരിച്ച് യാേക്കാബായ വിഭാഗത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് പക്ഷത്തിനൊപ്പമുള്ള ഇടവകാംഗങ്ങളായ സന്തോഷ് ജോർജ്, എം.എ. ചെറിയാൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണത്തിൽ നിലവിലുള്ള ൈവദികരും ട്രസ്റ്റിമാരും ഇടപെടുന്നത് തടഞ്ഞ് ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിൽ ഇരുവിഭാഗത്തിെൻറയും വാദംകേട്ട കോടതി, സ്വതന്ത്ര ഭരണഘടനയനുസരിച്ചാണ് പള്ളിയുടെ പ്രവർത്തനമെന്ന് വിധിക്കുകയായിരുന്നു. െക.എഫ്. വർഗീസ് കേസ് ഇതിന് ബാധകമല്ലെന്നും കോട്ടയം അഡീ. മുൻസിഫ് ആശാ ദേവി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മലങ്കര സഭയിലെ എതെങ്കിലും വിഭാഗത്തിന് പള്ളിയിൽ അവകാശമില്ല. മലങ്കരയുടെ ഭാഗവുമല്ല ദേവാലയം. സ്വതന്ത്ര ട്രസ്റ്റിെൻറ കീഴിലാണ് പള്ളി.
മണര്‍കാട് സെൻറ് മേരീസ് പള്ളി കേസിൽ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത. നേരേത്ത പള്ളി ഭരണവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭക്ക് അനുകൂലമായി കോട്ടയം സബ് കോടതി ഉത്തരവിട്ടിരുന്നു. ഇത് നിലനിൽക്കും. പള്ളി ഭരണത്തിന് റിസീവറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹജിയിലാണ് ഇപ്പോള്‍ കോട്ടയം മുന്‍സിഫ് കോടതി വിധിയുണ്ടായിരിക്കുന്നത്. ഇതിെൻറ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. വിധിപ്പകര്‍പ്പ് ലഭിച്ചതിനുശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.