ന്യൂഡൽഹി: ഒാർത്തഡോക്സ്- യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ പ്രധാനന്ത്രി ഇടപെടുമെന്ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തർക്ക വിഷയങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചതായും ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നിൽ വിവേചനം നേരിടുന്നുവെന്ന് പരാതിയുണ്ട്. 80:20 എന്ന രീതിയിലാണ് സഹായങ്ങൾ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്.
വിഷയത്തിൽ കേന്ദ്ര സർക്കാറിന്‍റെ ഇടപെടൽ ഉണ്ടകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്തുമസിന് ശേഷം പ്രശ്ന പരിഹാരം ആരംഭിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.