കോഴിക്കോട്: കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഓശാന ഞായർ ആചരിച് ച് ക്രൈസ്തവ സമൂഹം. പുരോഹിതനും സഹായികളും അടക്കം അഞ്ചു പേരിൽ കൂടുതൽ പാടില്ല എന്ന് സർക്കാർ നിർദേശം പാലിച്ചായിരുന ്നു വിവിധ ദേവാലയങ്ങളിലെ ചടങ്ങുകൾ. വിശ്വാസികൾക്ക് ഓശാന ശുശ്രൂഷകൾ വീടുകളിലിരുന്ന് കാണാൻ എല്ലാ സഭകളും സമൂഹമാധ്യമങ്ങളിൽ ലൈവ് സംപ്രേഷണം ഒരുക്കി.
സർക്കാർ നിർദേശങ്ങൾ പാലിച്ച് മാത്രമേ ശുശ്രൂഷകൾ നടത്താവൂവെന്ന് വൈദികർക്കും ഇടവക ഭാരവാഹികൾക്കും സഭാ മേലധ്യക്ഷന്മാർ നിർദേശം നൽകിയിരുന്നു. വൈദികൻ തനിയെ നടത്തിയാൽ മതിയെന്നും ചില സഭാ നേതൃത്വങ്ങൾ അറിയിപ്പ് നൽകി.
യേശുവിെൻറ അന്ത്യഅത്താഴത്തിെൻറ സ്മരണകളുണർത്തുന്ന പെസഹ ആചരണവും കുരിശുമരണത്തിെൻറ സ്മരണ പേറുന്ന ദുഃഖവെള്ളിയും ഉയിർപ്പിെൻറ ആഹ്ലാദമുണർത്തുന്ന ഈസ്റ്ററും ഈ ആഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.