നിരാഹാരമിരിക്കുന്നവരോടൊപ്പം മറ്റ് ആശമാരും ഉപവാസം നടത്തി

നിരാഹാരമിരിക്കുന്നവരോടൊപ്പം മറ്റ് ആശമാരും ഉപവാസം നടത്തി

തിരുവനന്തപുരം : അഞ്ചാം ദിവസവും തുടരുന്ന നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സമരവേദിയിൽ കൂട്ട ഉപവാസം നടത്തി. സാമൂഹ്യ പ്രവർത്തക ഡോ.പി ഗീത ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിച്ച് വീട്ടിൽനിന്ന് ഉപവാസ സമരത്തിൽ പങ്കാളിയായി. സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിൽ ആശാ വർക്കർമാരും പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കാളികളായപ്പോൾ പിന്തുണയുമായി നേതാക്കളും വിവിധ സംഘടനകളും വ്യക്തികളുമെത്തി.

സംസ്ഥാനത്തുടനീളം ആരോഗ്യ കേന്ദ്രങ്ങൾക്കുമുന്നിലും വീടുകളിലും ഐക്യദാർഢ്യപരിപാടികൾ നടന്നു. ആശ വർക്കർമാർ ഒറ്റക്കും കൂട്ടായും ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രചാരണം നടത്തി. എറണാകുളം ഡിഎംഒ ഓഫീസിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പരിപാടി നടത്തി.

ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്.

ഉദ്യോഗസ്ഥ തലത്തിലും മന്ത്രി തലത്തിലും ചർച്ചകൾ നടന്നെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സമരത്തിൻ്റെ 39-ാം ദിവസമാണ് നിരാഹാര സമരം ആരംഭിച്ചത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, ആശാവർക്കർമാരായ കെ. പി തങ്കമണി, എം.ശോഭ എന്നിവരാണ് ഇപ്പോൾ സമരം തുടരുന്നത്. 

Tags:    
News Summary - Other Ashas also fasted along with the fasting people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.