?????

മോഷണക്കേസ്​: ഒറ്റപ്പാലം നഗരസഭ സ്ഥിരംസമിതി അധ്യക്ഷ രാജിവെച്ചു

ഒറ്റപ്പാലം: നഗരസഭ ഒാഫിസിലെ പണാപഹരണ കേസിൽ പ്രതിയായ വിദ്യാഭ്യാസ, കലാകായിക സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത രാജിവെച ്ചു. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ മണിക്കൂറുകൾ ശേഷിക്കെ സ്ഥാനം ഒഴിയുന്നതായി കാണിച്ച് രാജിക്കത്ത് നൽകുകയായ ിരുന്നു. രാജി സ്വീകരിച്ച നഗരസഭ സെക്രട്ടറി കൊച്ചിയിലെ നഗരകാര്യ റീജനൽ ജോയൻറ് ഡയറക്ടർക്ക് മെയിൽ വഴി അയച്ചതായി സൂ പ്രണ്ട് അറിയിച്ചു.

സ്ഥിരംസമിതി അധ്യക്ഷ പദവി രാജിവെച്ചെങ്കിലും സുജാത കൗൺസിലറായി തുടരുമെന്നാണ് സൂചന. നഗരകാര്യ ഡയറക്ടറുടെ നിർദേശപ്രകാരം ബുധനാഴ്ച രാവിലെ 11ന് അവിശ്വാസ വേട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നു. ജൂൺ 20ന് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലതയുടെ ഔദ്യോഗിക മുറിയിലെ അലമാരയിൽ സൂക്ഷിച്ച ബാഗിൽനിന്ന് 38,000 രൂപ മോഷ്​ടിച്ച കേസിലാണ് സുജാതയെ പൊലീസ് പ്രതി ചേർത്തത്​. ഇതേതുടർന്ന് സി.പി.എം പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കി. സുജാതയുടെ രാജി ആവശ്യപ്പെട്ടും അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ചും മറ്റു രാഷ്​ട്രീയ കക്ഷികൾ പ്രക്ഷോഭത്തിലാണ്​. ഇതുകാരണം അതീവ ഗൗരവമുള്ള അജണ്ടകൾ പോലും അംഗീകരിക്കാനാവാതെ നഗരസഭ ഭരണം ​പ്രതിസന്ധിയിലാണ്​.

വിദ്യാഭ്യാസ സ്ഥിരംസമിതിയിലെ കോൺഗ്രസ്​ പ്രതിനിധികളായ മനോജ് സ്​റ്റീഫൻ, രൂപ ഉണ്ണി എന്നീ കൗൺസിലർമാർ നൽകിയ നോട്ടീസ്​ പരിഗണിച്ചാണ് നഗരകാര്യ റീജനൽ ജോയൻറ് ഡയറക്ടർ ബുധനാഴ്ച അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകിയത്. സുജാത പ്രതിയെന്ന് കണ്ടെത്തിയിട്ടും അറസ്​റ്റ്​ ചെയ്യുന്നതിൽ വീഴ്ച കാട്ടിയെന്നാരോപിച്ച് ഒറ്റപ്പാലം എസ്.ഐ വിപിൻ കെ. വേണുഗോപാലിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനിടെ പരാതിക്കാരിയും പ്രതിയും ചേർന്ന് പണം ലഭിച്ചെന്നും പരാതി കേസ് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും ചെയ്​തു.

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല നേതാക്കൾ കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ സുജാത നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം രാജിവെക്കാതെ തുടരുന്നതിൽ വിയോജിപ്പ് അറിയിച്ചിരുന്നു. അസോസിയേഷൻ ഏരിയ കമ്മിറ്റിയിൽനിന്നും ജില്ല സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്നും നേരത്തേ തന്നെ ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചിരുന്നു.

Tags:    
News Summary - ottapalam municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.