കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോഴുള്ള വെപ്രാളമാണ് സുരേന്ദ്രന്‍റേത്- പി. ജയരാജൻ

കണ്ണൂർ: ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്താവനകളെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. ആർ.ജെ.പി നേതാവ് പ്രസീതയുമായി താൻ കൂടികാഴ്ച നടത്തിയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ആരോപണത്തിന് വിശദീകരണം നൽകുകയായിരുന്നു സി.പി.എം നേതാവ് പി. ജയരാജന്‍.

താന്‍ പ്രസീതയെ കണ്ടോ ഇല്ലയോ എന്നതിലൊന്നും പ്രസക്തിയില്ല, കെ. സുരേന്ദ്രനെതിരായ ആരോപണത്തിലാണ് അന്വേഷണം വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ഇവിടെ ജാനുവിന്‍റെ പാര്‍ട്ടിയുടെ ട്രഷററായ പ്രസീത ഗൗരവമായ ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്. വോയിസ് ക്ലിപ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. അതിനാണ് സുരേന്ദ്രന്‍ മറുപടി നല്‍കേണ്ടത്. പ്രസീതയെ ആര് ബന്ധപ്പെട്ടു, ആര് കൂടികാഴ്ച നടത്തിയെന്നെല്ലാം അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രസ്താവനകളൊക്കെ പുറത്തേക്ക് വരുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ കുറ്റവാളിയായി തന്നെ ജനം കണക്കാക്കുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു. 

Tags:    
News Summary - P Jayarajan Against K surendran on money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.