മുല്ലപ്പള്ളിയുടേത് നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യ ലക്ഷണം- പി. ജയരാജൻ

കണ്ണൂര്‍: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പരിഹസിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി സി.പി.എം നേതാവ് പി. ജയരാജന്‍. മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്‍റെ ലക്ഷണമാണ്. ഇത് ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ജയരാജന്‍ ഫേസ് ബുക്ക് പോണിൽ പറഞ്ഞു.

ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങളോട്, അതിന് സമൂഹം തന്നെ നല്‍കുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ രൂപം:

ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്വത്തിന്റെ ലക്ഷണമാണ്. ഇത് ആധുനിക ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ നടക്കുന്ന നല്ല പ്രവർത്തനങ്ങളോട് ,അതിന് സമൂഹം തന്നെ നൽകുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.എംപിയായ ഘട്ടത്തിൽ കോഴിക്കോട് നിപ്പാ വൈറസ് ബാധയുണ്ടായപ്പോൾ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധി കൂടിയാണ് ശ്രീ മുല്ലപ്പള്ളി.അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ജനങ്ങൾ വിലയിരുത്തട്ടെ.
 

Tags:    
News Summary - P Jayarajan criticises Mullapppally Ramachandran- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.