കൊച്ചി: യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി നട ത്തിയ സമരപരിപാടികളുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവ് പി.ജയരാജന് ജാമ്യം.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ജയരാജൻ അടക്കമുള്ളവരെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത മൂന്ന് കേസിലാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) മുമ്പാകെ ഹാജരായി ജാമ്യം നേടിയത്.
വടകര ലോക്സഭ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പഴയ കേസുകളിൽ ജയരാജൻ ജാമ്യമെടുത്തത്. കതിരൂർ മനോജ് വധവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ എറണാകുളം സി.ബി.െഎ കോടതിയിൽനിന്ന് അദ്ദേഹം നേരത്തേ ജാമ്യം നേടിയിരുന്നു.
വരും ദിവസങ്ങളിൽ മൂന്നു മുന്നണികളിലെയും വിവിധ സ്ഥാനാർഥികൾ തങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ കണ്ടെത്തി കോടതിയിൽ ജാമ്യമെടുക്കാൻ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.