കണ്ണൂർ: പുള്ളിപ്പുലിയുടെ പുള്ളി മായാത്തത് പോലെ ആർ.എസ്.എസ് അക്രമം നിർത്തുകയില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം ബാബുവിനെ കൊലപ്പെടുത്തിയതിനു പിന്നിൽ ആർ.എസ്.എസാണ്. പോണ്ടിച്ചേരി സർക്കാരിന് കീഴിലുള്ള മാഹി പൊലീസിന് ആർ.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ്. ഇതുമാറ്റി മാഹി പൊലീസ് അന്വേഷം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറേ കാലമായി കണ്ണൂരിൽ സമാധാനം നിലനിൽക്കുകയായിരുന്നു. അതിന് ഭംഗം വരുത്തിയാണ് ആർ.എസ്.എസ് പള്ളൂരിൽ സി.പി.എം നേതാവിനെ കൊലപ്പെടുത്തിയത്. ഇതു സംബന്ധിച്ച് സി.പി.എം പോണ്ടിച്ചേരി സർക്കാരിനു കീഴിലുള്ള മാഹി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ മാഹി പൊലീസ് ആർ.എസ്.എസിന് സഹായകരമായിട്ടുള്ള നിലപാടാണ് എടുത്തിട്ടുള്ളത്.
കഴിഞ്ഞ കുറച്ച് കാലമായി, കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ഹൈസ്കൂളിൽ ആർ.എസ്.എസിെൻറ ആയുധ പരിശീലനം നടന്നിരുന്നു. സ്കൂളിൽ പരീക്ഷക്ക് എത്തിയ വിദ്യാർഥികളെപ്പോലും പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. ഇതിനെതിരെ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും എതിർപ്പുണ്ടായി. സ്കൂളുകൾ ആയുധപരിശീലന കേന്ദ്രങ്ങളാക്കരുതെന്ന നിർദേശമുള്ളപ്പോഴാണ് ഇത് സംഭവിച്ചത്.
പൊലീസിെൻറയും സർക്കാറിെൻറ നിർദേശങ്ങൾ ലംഘിച്ചാണ് തൊക്കിലങ്ങാടിയിൽ ആയുധപരിശീലനം നടന്നത്. ഇൗ ക്യാമ്പ് കഴിഞ്ഞ ഉടനെയാണ് പള്ളൂരിൽ അക്രമം നടന്നത്. ഇത് ആർ.എസ്.എസ് നേതൃത്വത്തിന് കൃത്യമായ പങ്കുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണം. നാടിെൻറ സമാധാനം നിലനിർത്തില്ല. എന്നതിനെ തുടർന്നാണ് ആർ.എസ്.എസ് കൊലക്കത്തി താഴെ വെക്കാത്തത്. ബാബു കൊല്ലപ്പെട്ടതിനെ തുടർന്ന് നിർഭാഗ്യകരമായ ഒരു സംഭവം നടന്നിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന നിലപാടാണ് സി.പി.എമ്മിേൻറതെന്നും പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.