കോവിഡ് മുക്തനായി ജയരാജൻ ആശുപത്രി വിട്ടു

കണ്ണൂർ: കോവിഡ് മുക്തനായി സി.പി.എം നേതാവ് പി ജയരാജൻ ആശുപത്രി വിട്ടു. ഫേസ്ബുക്കിലൂടെ പി. ജയരാജൻ തന്െയാണ് ഈ വിവരം അറിയിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്റ്റംബർ നാലിനാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്. പരിയാരത്തെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ് അതിവേ​ഗം രോ​ഗമുക്തി നേടി ആശുപത്രി വിടാനായത്. തന്റെ ചികിത്സയിലും ആരോ​ഗ്യത്തിലും അതീവതാത്പര്യമെടുത്ത മുഖ്യമന്ത്രിയോടും ആരോ​ഗ്യവകുപ്പ് അധികൃതരോടും നന്ദി അറിയിക്കുന്നതായി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

Full View

Tags:    
News Summary - P Jayarajan released from hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.