മെക് 7നെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാടിൽ മലക്കംമറിഞ്ഞ് പി.മോഹനൻ

കോഴിക്കോട്: മെക് 7നെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ. തങ്ങൾക്ക് മെക് 7നെ കുറിച്ച് ആക്ഷേപമില്ല. എന്നാൽ, ഇത്തരം പൊതുകൂട്ടായ്മകളിൽ നുഴഞ്ഞുകയറി മതനിരപേക്ഷത തകർക്കാൻ സംഘപരിവാർ, ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ എന്നിവർ ശ്രമിക്കുന്നുണ്ട്. അതാണ് കഴിഞ്ഞ ദിവസം താൻ പറഞ്ഞതെന്നും പി.മോഹനൻ പറഞ്ഞു.

എല്ലാതരം വർഗീയതകളേയും സി.പി.എം എതിർക്കാറുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒന്നിനേയും സി.പി.എം അനുകൂലിക്കില്ല. മെക് 7 മുൻ സൈനികൻ തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. അതിൽ പ്രശ്നങ്ങളൊന്നുമില്ല. വ്യായാമത്തിനായുള്ള സംഘടന പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.​പി.​എം കോ​ഴി​ക്കോ​ട്​ ജി​ല്ല ​സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ ആ​​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ന​ഗ​ര​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ മ​ൾ​ട്ടി എ​ക്സ​ർ​സൈ​സ്​ കോ​മ്പി​നേ​ഷ​ൻ (മെ​ക്​ 7) വ്യാ​യാ​മ കൂ​ട്ടാ​യ്മ​യെ​ച്ചൊ​ല്ലി വി​വാ​ദമുയർന്നത്. മെ​ക്​ 7ന്​ ​പി​ന്നി​ൽ ജ​മാ​​അ​ത്തെ ഇ​സ്​​ലാ​മി​യാ​ണെ​ന്നും പോ​പു​ല​ർ ഫ്ര​ണ്ട് സ്വാ​ധീ​നം പി​ന്നി​ലു​ണ്ടെ​ന്നു​മാ​ണ്​ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ന​ട​ന്ന സി.​പി.​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ന​ൻ ആ​രോ​പി​ച്ച​ത്.

തു​ട​ർ​ന്ന്​ സു​ന്നി കാ​ന്ത​പു​രം വി​ഭാ​ഗ​വും കൂ​ട്ടാ​യ്മ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു. കൂ​ട്ടാ​യ്മ​ക്ക്​ പി​ന്നി​ൽ ജ​മാ​അ​ത്തി​നെ​യും മു​ജാ​ഹി​ദ്​ വി​ഭാ​ഗ​ങ്ങ​ളെ​യും കൂ​ട്ടി​ക്കെ​ട്ടി​യും എ​ൻ.​ഡി.​എ​ഫി​ന്‍റെ പ​ഴ​യ രൂ​പ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ചു​മാ​യി​രു​ന്നു രം​ഗ​പ്ര​വേ​ശം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ കാ​മ്പ​യി​നും കാ​ന്ത​പു​രം വി​ഭാ​ഗം നേ​താ​ക്ക​ൾ സം​ഘ​ടി​പ്പി​ച്ചു.

Tags:    
News Summary - P. Mohanan admits he has not said anything against Mech 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.