കോഴിക്കോട്: ബി.ജെ.പി തഴഞ്ഞ മുന്‍ നേതാവ് പി.പി. മുകുന്ദന്‍ ആര്‍.എസ്.എസ് വേദികളില്‍ സജീവമാകുന്നു. അവശതയും പ്രായാധിക്യവും ചൂണ്ടിക്കാട്ടി പുറത്താക്കിയ മുകുന്ദന്‍ ആര്‍.എസ്.എസിന്‍െറ പോഷകസംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്‍െറ ഉദ്ഘാടകനായി കോഴിക്കോട്ടത്തെിയപ്പോഴാണ് തന്‍െറ പാര്‍ട്ടി പ്രവേശനം ചിലര്‍ തടയാന്‍ ശ്രമിക്കുന്നതായി വെളിപ്പെടുത്തിയത്.
സംഘടനാകാര്യങ്ങള്‍ ഗൗരവത്തിലെടുക്കാത്ത ന്യൂനപക്ഷമാണ് തന്‍െറ മടങ്ങിവരവിനെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. തന്നെ തിരികെക്കൊണ്ടുവരുമെന്ന് പറഞ്ഞത് കുമ്മനമാണ്. എന്തുകൊണ്ട് തിരികെക്കൊണ്ടുവന്നില്ളെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഭാരവാഹിത്വത്തിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷയുണ്ട്. ഓരോ കാര്യത്തിലും നമുക്ക് ഓരോ പ്രതീക്ഷയുണ്ട്. പ്രതീക്ഷപോലെ നടക്കണമെന്നില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാണെന്നും എന്നാല്‍ സംസ്ഥാന കൗണ്‍സില്‍ ‘ഹൗസ് ഫുള്ളാ’ണ്, അവിടെ സീറ്റില്ലാത്തതിനാലാണ് തനിക്കവസരം ലഭിക്കാത്തത്.
തിയറ്ററുകളില്‍ മാനേജര്‍മാര്‍ പ്രത്യേക താല്‍പര്യമെടുത്ത് ചിലരെ സിനിമ കാണാന്‍ അനുവദിക്കുന്നതുപോലെ തന്നെയും ആരെങ്കിലും പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷ. പ്രായം പറഞ്ഞാണ് ചില സ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടത്. അച്ഛനു പ്രായമായി എന്നു കരുതി അച്ഛന്‍, അച്ഛനല്ലാതാവില്ലല്ളോ.
ഓരോരുത്തരുടെയും തലയില്‍ വരച്ചതുപോലെ സംഭവിക്കും. ഒരാശയത്തിനുവേണ്ടിയാണ് താന്‍ വീടു വിട്ടത്, സ്ഥാനത്തിനുവേണ്ടിയല്ല. കേന്ദ്ര നേതൃത്വത്തില്‍ പരിഗണിക്കുന്നതിന് അവര്‍ ചര്‍ച്ചനടത്തി തീരുമാനിക്കട്ടെയെന്നും മുകുന്ദന്‍ പറഞ്ഞു. ആര്‍.എസ്.എസിനോടുള്ള അടുപ്പവും ആര്‍.എസ്.എസ് വേദികളില്‍ സജീവമാകുമെന്ന സൂചനയും മുകുന്ദന്‍ നല്‍കി.
മുകുന്ദനെ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം ആലോചിക്കുന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് മുകുന്ദനിപ്പോള്‍ പാര്‍ട്ടി അംഗത്വമില്ളെന്നും മിസ്ഡ്കാള്‍ അടിച്ചാല്‍ അംഗമാകാമെന്നുമുള്ള അന്നത്തെ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍െറ പ്രസ്താവന വിവാദമായിരുന്നു. മിസ്ഡ്കാള്‍ വഴി പാര്‍ട്ടി അംഗത്വമെടുക്കേണ്ട കാര്യമില്ളെന്നും താനിപ്പോഴും അംഗമാണെന്നുമായിരുന്നു മുകുന്ദന്‍ ഇതിനോട് പ്രതികരിച്ചത്. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടതോടെ മുകുന്ദന്‍െറ തിരിച്ചുവരവിന് വഴിതുറന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ആര്‍.എസ്.എസിലെ ഒരുവിഭാഗത്തിന്‍െറ എതിര്‍പ്പാണിതിന് കാരണമെന്നാണ് സൂചന.
ഇതിനിടെ മുകുന്ദന്‍െറ സേവനം ഇനി പാര്‍ട്ടിക്കാവശ്യമില്ളെന്ന് കഴിഞ്ഞമാസം ബി.ജെ.പി നേതൃത്വം പ്രത്യേക ദൂതന്‍ മുഖേനെ അദ്ദേഹത്തെ അറിയിച്ചിരുന്നു. സംഘ്പരിവാറിന്‍െറ മറ്റേതെങ്കിലും ഘടകത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം. അന്നത് അവഗണിച്ചെങ്കിലും പാര്‍ട്ടിയിലേക്കുള്ള വാതിലായി ഇപ്പോള്‍ ആര്‍.എസ്.എസ് വേദികളില്‍ സജീവമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.