തിരുവനന്തപുരം: 2022 സീസണിലെ കൊപ്ര സംഭരണത്തിന്റെ കാലാവധി നവംമ്പർ ആറ് വരെ നീട്ടിയെന്ന് മന്ത്രി പി.പ്രസാദ്. നേരത്തെ ആഗസ്റ്റ് ഒന്നുവരെയാണ് അനുവദിച്ചിരുന്നത്. കൊപ്ര സംഭരണത്തിന്റെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി കേന്ദ്രത്തിന് കത്ത് അയച്ചിരുന്നു.
കൊപ്ര സംഭരണ പദ്ധതി പ്രകാരം കേരഫെഡിനെയും മാർക്കറ്റഫെഡിനെയുമാണ് സംസ്ഥാനത്ത് സംഭരണ ഏജൻസികളായി കേന്ദ്രം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, കേരഫെഡിന് എണ്ണ ഉൽപാദനം ഉള്ളതിനാൽ സംവരണത്തിൽ ഏർപ്പെടാൻ കഴിയില്ലെന്ന് നാഫെഡ് അറിയിച്ചിരുന്നു. അത് നാളികേര കർഷകരെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു.
കഴിഞ്ഞ ആറുമാസമായി പല സ്ഥലങ്ങളിലും കൊപ്രയുടെ മാർക്കറ്റ് വില താങ്ങു വിലയെക്കാൾ കുറവായിരുന്നതിനാൽ നല്ലൊരു അളവിൽ സംഭരണം നടത്തുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു. കൊപ്രസംഭരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പച്ചതേങ്ങ സംഭരണം കാര്യക്ഷമമാക്കിയത് കർഷകർക്ക് ഏറെ സഹായകമായെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.