കൊച്ചി :കൃഷി വ്യാപനം നാടിന്റെ വികസന പ്രക്രിയയുടെ അടിസ്ഥാനമാണെന്ന് മന്ത്രി പി. രാജീവ്. കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ രൂപീകരിച്ച എസ്. എച്ച്.ജി ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന കാർഷിക ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളമശേരി നിയോജക മണ്ഡലം എം.എൽ.എയും മന്ത്രിയുമായ പി.രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയാണ് കൃഷിക്കൊപ്പം കളമശേരി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം മനാഫ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യാ തോമസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. യേശുദാസ് പറപ്പിളളി ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.എ അബൂബക്കർ കർഷകർ കർഷക തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.